തിരുവനന്തപുരം: കണ്ണൂര്‍ പഴയങ്ങാടി മാടായി കടപ്പുറത്ത് മണല്‍ ലോബിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിവന്ന ജസീറയും മക്കളും ഇനി പാര്‍ലമെന്റിന് മുന്നില്‍ സമരം കിടക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം ജസീറ വ്യാഴാഴ്ച അവസാനിപ്പിച്ചു. സംസ്ഥാന ഗവണ്‍മെന്റില്‍ നിന്ന് ഒരു നീതിയും കിട്ടാത്തതിനാലാണ് സമരം ഡെല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് ജസീറ അറിയിച്ചു. ജസീറ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
63 ദിവസമാണ് ജസീറയും മക്കളും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം കിടന്നത്. സമരം ഒരുമാസം പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി കണ്ണൂര്‍ കലക്ടറോട് റിപോര്‍ട്ട് ആവശ്യപ്പെടുകയും പരിഹാരമുണ്ടാക്കുമെന്ന് ജസീറയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും വാക്കുപാലിക്കാതിരിക്കുകയും സമരത്തെ അവഗണിക്കുകയുമാണ് ചെയ്തത്. കണ്ണൂര്‍ ജില്ലാ ഭരണകൂടവും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് ചെയ്തതെന്ന് ജസീറ ആരോപിച്ചു. കലക്ടര്‍ തനിക്കെതിരെ റിപോര്‍ട്ട് നല്‍കിയപ്പോള്‍ ജനപ്രതിനിധിയായ അബ്ദുല്ലക്കുട്ടി അതിന് തന്നെ കളിയാക്കുകയായിരുന്നു.
മണല്‍കടത്ത് തടയണമെന്നും മണല്‍ ലോബിയുടെ പ്രവര്‍ത്തനെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലും കണ്ണൂര്‍ കലക്ടറേറ്റിലും സമരം നടത്തിയശേഷമാണ് ജസീറ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. മണല്‍ ലോബിയുടെ ഭീഷണി സഹിക്കാന്‍ കഴിയാതായതോടെയാണ് സമരം ശക്തമാക്കാന്‍ ജസീറ തീരുമാനിച്ചത്. സമരത്തിന് പൊതുസമൂഹത്തില്‍ നിന്നും പൂര്‍ണ പിന്തുണയാണ് സാധാരണ വീട്ടമ്മയായ ജസീറയ്ക്ക് ലഭിച്ചത്. ഇത് ജസീറയ്ക്ക് സമരത്തിന് കരുത്തായി.
മദ്രസ അധ്യാപകന്‍ അബ്ദുസലാമാണ് ജസീറയുടെ ഭര്‍ത്താവ്. മക്കളായ റിസ്വാനയും ഷിഫാനയും മുഹമ്മദും മാതാവിന്റെ സമരമുഖത്തുനിന്നും പഠിച്ചത് പുതിയ പാഠങ്ങളാണ്. കണ്ണൂര്‍ ചാല സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു മൂവരും.
കുട്ടികളെ തന്റെ പക്കലില്‍ നിന്നും മാറ്റാന്‍ പോലീസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും ശ്രമിച്ചത് തന്റെ സമരം പൊളിക്കാനാണെന്ന് ജസീറ ആരോപിച്ചു. മക്കള്‍ക്ക് സ്‌കൂളിനെക്കാളും അറിവ് സമരപന്തലില്‍ നിന്നുമാണ് കിട്ടിയതെന്ന് ജസീറ അവകാശപ്പെടുന്നു. പാര്‍ലമെന്റ് മാത്രമാണ് തനിക്ക് ആശാകേന്ദ്രമായിട്ടുള്ളത്. ഇവിടെ നടത്തുന്ന സമരത്തിലും മക്കള്‍ തന്നോടൊപ്പം ഉണ്ടാകും. നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് ജസീറ പറഞ്ഞു.
Also read:
വാഹനങ്ങള്‍ക്ക് കല്ലെറിയാന്‍ ക്വട്ടേഷന്‍ സംഘം: ഒരാള്‍ അറസ്റ്റില്‍; 5 പേര്‍ വലയില്‍
Keywords: Parliament, Protest, Thiruvananthapuram, Kerala, Chief Minister, Oommen Chandy, Minister, Secretariat, Jaseera, Children, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.