മുഖ്യമന്ത്രിക്കുനേരെ ആക്രമണം: നേതാക്കളടക്കം 22 പേര്‍ അറസ്റ്റില്‍; എം.എല്‍.എ മാരും പ്രതികള്‍

 


തിരുവനന്തപുരം : കണ്ണൂര്‍ പോലീസ് മൈതാനത്ത് സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ആക്രമം നടത്തിയ 22 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സി.പി.എം. നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുക്കും. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, സംസ്ഥാനസമിതി അംഗം എം.വി ജയരാജന്‍ , മുന്‍ മന്ത്രി പി.കെ ശ്രീമതി എന്നിവര്‍ക്കെതിരെയും പയ്യന്നൂര്‍ എം.എല്‍.എ സി.കൃഷ്ണന്‍, ധര്‍മടം എം.എല്‍.എ കെ.കെ നാരായണന്‍ എന്നിവര്‍ക്കെതിരെയുമാണ് വധശ്രത്തിന് കേസെടുത്തത്.

മുഖ്യമന്ത്രിക്കുനേരെ കല്ലേറുണ്ടായ കണ്ണൂര്‍ പോലീസ് മൈതാനത്ത്  എം.എല്‍.എമാര്‍ അടക്കമുള്ള നേതാക്കള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു . ഞായറാഴ്ച രാത്രി കണ്ണൂരിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് 22 പേര്‍  പിടിയിലായത്.

ഇവരില്‍ തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനും ഉള്‍പെടുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടതായി  തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ തുടരുകയാണ്. കണ്ണൂരില്‍ ക്യാംപ് ചെയ്യുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി തിങ്കളാഴ്ച രാവിലെ യോഗം ചേര്‍ന്നു .

അതേസമയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നെറ്റിയിലെയും കാലിലെയും മുറിവ് ഗുരുതരമല്ല.

എന്നാല്‍ നെഞ്ചില്‍ ചെറിയ തോതില്‍ നീര്‍ക്കെട്ടും വേദനയുമുള്ളതിനാല്‍ സ്‌കാനിങ്, ഇ.സി.ജി തുടങ്ങിയ പരിശോധനകള്‍ നടത്തിയശേഷം കാര്യമായ പ്രശ്‌നങ്ങളില്ലെങ്കില്‍ വൈകിട്ടോടെ മുഖ്യമന്ത്രിയ  ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രി കെ.പി മോഹനന്‍, മുസ്‌ലിംലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ , ചീഫ് സെക്രട്ടറി ഇ.കെ ഭരത്്ഭൂഷന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ ആരോഗ്യനില സാധാരണനിലയിലാണെന്നും സ്‌കാനിങ്ങില്‍ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.മോഹന്‍ദാസ് പറഞ്ഞു. എന്നാല്‍ നെറ്റിയില്‍ കുപ്പിച്ചില്ല് തറഞ്ഞിരിക്കുന്നതായി സംശയമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കുനേരെ ആക്രമണം: നേതാക്കളടക്കം 22 പേര്‍ അറസ്റ്റില്‍; എം.എല്‍.എ മാരും പ്രതികള്‍കണ്ണൂര്‍ പോലീസ് മൈതാനത്ത് സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കു നേരെ  ഞായറാഴ്ച വൈകുന്നേരമാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവും കല്ലേറും നടത്തിയത്. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാറിനു നേരെയുണ്ടായ കല്ലേറില്‍ മുഖത്ത് രണ്ടിടങ്ങളിലായി ചില്ല് തറച്ചു.

പരിപാടിയുടെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ ചടങ്ങ് സി.പി.എം ജില്ലാ പ്രസിഡണ്ട് പി. ജയരാജന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. എന്നാല്‍ അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടാണ് എല്‍.ഡി.എഫിന്റേത്.

Also Read: 
മുത്തലിബ് വധം: കാലിയ റഫീഖിനേയും കൂട്ടാളികളേയും തേടി അന്വേഷണസംഘം കര്‍ണാടകയില്‍

Keywords:  Chief Minister, Oommen Chandy, Stone Pelting, Injured, Hospital, Treatment, Arrest, Police, LDF, CPM, Doctor,Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy,Malayalam news channel,Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam news,News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia