മാലി പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി

 


മാലെ: ശനിയാഴ്ച (ഇന്ന്) നടക്കാനിരുന്ന മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന നിമിഷം റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിനുള്ള പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനായി മൂന്നാഴ്ച വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഫൗദ് തൗഫീഖ് അറിയിച്ചു. മുന്‍പ് റദ്ദാക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ എതിരാളികള്‍ പുതിയ വോട്ടര്‍ പട്ടിക അംഗീകരിക്കാത്തതാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണമായത്.

മാലി പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കിവോട്ടേഴ്‌സ് ലിസ്റ്റില്‍ ക്രമക്കേടുണ്ടെന്നാണ് നഷീദിന്റെ എതിരാളികളായ അബ്ദുല്‍ യാമീന്‍ ഖയൂമും ഖാസിം ഇബ്രാഹീമും ആരോപിക്കുന്നത്. നഷീദിന്റെ പാര്‍ട്ടി വോട്ടേഴ്‌സ് ലിസ്റ്റ് അംഗീകരിച്ചിരുന്നു.

SUMMARY: Male: The Maldives Elections Commissioner Fuad Thaufeeq called off his country's presidential poll just an hour ahead of voting Saturday, citing technical wrangling over the electoral list by two candidates and lack of support from police.

Keywords: World news, Maldives, Presidential election, Election, Election Commission, Fuad Thaufeeq, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia