വേശ്യാവൃത്തിക്ക് വഴങ്ങാതിരുന്ന ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്ററാക്കി പ്രദര്‍ശിപ്പിച്ചു

 


പുര്‍ണിയ(ബീഹാര്‍): വേശ്യാവൃത്തിക്ക് വഴങ്ങാതിരുന്ന ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ ഭര്‍ത്താവ് പോസ്റ്ററാക്കി റോഡുകളില്‍ പ്രദര്‍ശിപ്പിച്ചു. ബീഹാറിലെ പൂര്‍ണിയ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയെതുടര്‍ന്ന് റിസ്വാന്‍ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ഉണര്‍ന്നെണീറ്റ പോളോ ഗ്രൗണ്ട് പരിസരവാസികള്‍ റോഡരികിലെ മതിലുകളില്‍ പതിപ്പിച്ച അശ്ലീല പോസറ്ററുകള്‍ കണ്ട് ഞെട്ടി. അയല്‍ വാസിയായ യുവതിയുടെ ചിത്രങ്ങളാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാരാണ് സംഭവം കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസെത്തിയാണ് പോസ്റ്ററുകള്‍ നീക്കം ചെയ്തത്.

റിസ്വാന്റെ നാലാമത്തെ ഭാര്യയാണ് പരാതിക്കാരി. വേശ്യാവൃത്തിക്ക് വഴങ്ങാതിരുന്ന ഭാര്യയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒടുവില്‍ യുവതി തന്റെ മാതാപിതാക്കളുടെ വീട്ടില്‍ അഭയം തേടി. ഇവിടെയെത്തിയ റിസ്വാന്‍ യുവതിയെ മടക്കികൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. അന്ന് രാത്രിയാണ് ഇയാള്‍ ചിത്രങ്ങള്‍ പതിച്ചത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പോസ്റ്ററിനായി ഉപയോഗിച്ചത്. സംഭവത്തെതുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.

വേശ്യാവൃത്തിക്ക് വഴങ്ങാതിരുന്ന ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്ററാക്കി പ്രദര്‍ശിപ്പിച്ചു
SUMMARY: Purnea(Bihar): A man in Purnea district of Bihar tried to compel his wife to enter into sex trade, and on her refusal he put up his obscene posters outside her parent’s house to defame her.

Keywords: National news, Bihar, Husband, Wife, Prostitution, Sex Trade, Poster, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia