21/10 നിര്‍ണായകം; കേന്ദ്ര നേതാക്കളുടെ പടിവാതില്ക്കല് മുട്ടാനുറച്ച് മഅ്ദനിയുടെ കുടുംബം
Oct 11, 2013, 10:25 IST
തിരുവനന്തപുരം: അബ്ദുനാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി 21നു പരിഗണിക്കാനിരിക്കെ, കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കളുടെ മുഴുവന്‍ വാതിലില്‍ മുട്ടാനുറച്ച് പിഡിപി നേതൃത്വവും മഅ്ദനിയുടെ കുടുംബവും മഅ്ദനി ജസ്റ്റിസ് ഫോറവും. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, മഅ്ദനി ജസ്റ്റിസ് ഫോറം ചെയര്മാന് ഡോ. സെബാസ്റ്റിയന് പോള്‍ എന്നിവരാണ് ഈ ശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. മഅ്ദനിയുടെ മൂത്ത മകന് ഉമര്‍ മുഖ്താറും കൂടെയുണ്ട്.
ഏതുവിധവും കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് മഅ്ദനിയുടെ ജാമ്യാപേക്ഷയ്ക്ക് എതിരാകാതിരിക്കാനാണ് ഈ തീവ്രശമങ്ങള്‍. സുപ്രീംകോടതിയെ ജാമ്യത്തിനു വേണ്ടി സമീപിക്കാമെന്ന് കര്‍ണാടക ഹൈക്കോടതി തന്നെ നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് മഅ്ദനി രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ കടുത്ത എതിര്‍പ്പ് അറിയിച്ചതിനേത്തുടര്‍ന്ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.
പ്രതിരോധ മന്ത്രി എ കെ ആന്റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്, വിദേശകാര്യ സഹമന്ത്രി ഇ അഹ്മദ്, ഭക്ഷ്യ സഹമന്ത്രി കെ വി തോമസ്, ഊര്‍്ജ്ജ സഹമന്ത്രി കെ സി വേണുഗോപാല്‍, തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, എച്ച്ആര്‍ഡി സഹമന്ത്രി ശശി തരൂര്‍ എന്നിവരെയാണ് കാണുന്നത്. കൂടാതെ ലീഗ് നേതൃത്വം പ്രത്യേക താല്പര്യമെടുത്ത് അഹ്മദ് മുഖേന എല്ലാ വിധ ശ്രമവും നടത്തുന്നുമുണ്ട്. ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പിയാണ് ഈ ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
സൂഫിയ മഅ്ദനിയും സെബാസ്റ്റ്യന്‍ പോളും റജീബും നേരത്തേ എ കെ ആന്റണിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. അതിനു ശേഷം രാഷ്ട്രപതിക്ക് മഅ്ദനിയുടെ കുടുംബം അയച്ച നിവേദനത്തിന്റെ പകര്‍പ്പ് ആന്റണിക്ക് അയയ്ക്കുകയും ചെയ്തു. രാഷ്ട്രപതിക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ തനിക്ക് എന്തെങ്കിലും തരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കേരള മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ നിവേദനം നല്‍കുകയും അതിന്റെ പകര്‍പ്പ് തനിക്കും അയയ്ക്കുകയും ചെയ്യാനാണ് അന്ന് ആന്റണി നിര്‍ദേശിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കുകയും പകര്‍പ്പ് ആന്റണിക്ക് അയയ്ക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തെ ഡല്‍ഹിയിലെത്തി നേരിട്ട് കണ്ടത്.
ആന്റണിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായാല്‍ അത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും കര്‍ണാടക സര്‍ക്കാരിനെയും സ്വാധീനിക്കുമെന്നും സുപ്രീംകോടതിയില്‍ പ്രോസിക്യൂഷന് സ്വീകരിക്കുന്ന നിലപാട് അതനുസരിച്ചുള്ളതാകുമെന്നും മഅ്ദനിക്കു വേണ്ടി ശ്രമിക്കുന്നവര്‍ പ്രതീക്ഷിക്കുന്നു. ആന്റണിക്കുമേല്‍ സമ്മര്‍ദം ചെലുത്തി കോണ്‍ഗ്രസ് നേതൃത്വത്തെ കാര്യങ്ങള്‍ ശരിയായി മനസിലാക്കിക്കാനാണ് കേരളത്തില്‍ നിന്നുള്ള മറ്റു കേന്ദ്ര നേതാക്കളെ കാണുന്നതെന്ന് റജീബ് കെ വാര്‍ത്തയോടു പറഞ്ഞു.
അതേസമയം, കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ളവര്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഉള്ള അതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇവര്‍. ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ രൂക്ഷമായാണ് ഇവര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്ന ശേഷം മഅ്ദനിയുടെ ജാമ്യത്തെ എതിര്‍ത്തത്.
അത് ഇനിയും ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര നേതാക്കളുടെ ഒന്നടങ്കം സഹായം തേടാന്‍ മഅ്ദനിയുടെ കുടുംബവും പാര്‍ട്ടിയും ഫോറവും ഇറങ്ങിത്തിരിച്ചിരിക്കുന്നതത്രേ.
Also Read:
ബാലകൃഷ്ണന്റെ വീട് പിണറായി സന്ദര്‍ശിച്ചു
Keywords: Bail, Abdul-Nasar-Madani, Supreme Court of India, Thiruvananthapuram, Karnataka, Family, A.K Antony, Chief Minister, Oommen Chandy, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.