യുവതികള്‍ തമ്മില്‍ കത്തിക്കുത്ത്: കാമുകന്റെ ഭാര്യയും കുഞ്ഞും കൊല്ലപ്പെട്ടു

 


ന്യൂഡല്‍ഹി: യുവതികള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ കാമുകന്റെ ഭാര്യയും കാമുകിയുടെ കുഞ്ഞും കൊല്ലപ്പെട്ടു. കത്തിക്കുത്തേറ്റ കാമുകിയേയും മകളേയും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലാണ് സംഭവമുണ്ടായത്.

റീന തനേജയും ആരവ് എന്ന കുട്ടിയുമാണ് കൊല്ലപ്പെട്ടത്. സുദേശ് ശര്‍മ്മയെന്ന നഴ്‌സിന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു കത്തിക്കുത്തുണ്ടായത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സുദേശ് ശര്‍മ്മ അയല്‍ വാസിയും കെട്ടിടനിര്‍മ്മാതാവുമായ മനോജ് തനേജയുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇവരുടെ ബന്ധത്തിലുണ്ടായ കുട്ടിയാണ് കൊല്ലപ്പെട്ട ആരവ്.

ദീര്‍ഘകാലമായി മനോജും സുദേശും തമ്മില്‍ പ്രണയത്തിലായിരുന്നു. റീനയെ ഉപേക്ഷിക്കണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും സുദേശ് മനോജിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുദേശിന്റെ ആവശ്യത്തെ മനോജ് നിരസിച്ചു. ഇവരുടെ ബന്ധത്തെക്കുറിച്ചറിഞ്ഞ റീന കഴിഞ്ഞ ദിവസം സുദേശിന്റെ മോട്ടി നഗര്‍ ഫ്‌ലാറ്റിലെത്തി. വാക്കേറ്റത്തിനിടയില്‍ നിയന്ത്രണം വിട്ട ഇരുവരും അടുക്കളയില്‍ നിന്നും കത്തികളെടുത്ത് പരസ്പരം കുത്തുകയായിരുന്നു. ഈ സമയത്ത് സുദേശിന്റെ കുട്ടികള്‍ ആരവും കോമളും ഫ്‌ലാറ്റിലുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിലുണ്ടായ ആരവിനെ റീന കുത്തിക്കൊല്ലുകയായിരുന്നു. ഇതിനിടെ ഇരുവരേയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച 15കാരി കോമളിനും കുത്തേറ്റു. രക്തത്തില്‍ കുളിച്ച കോമള്‍ ബാല്‍ക്കണിയിലെത്തി അലറി വിളിച്ച് അയല്‍ വാസികളെ വിവരമറിയിക്കുകയായിരുന്നു.

ഇരുവരും രക്തത്തില്‍ കുളിച്ച് തറയില്‍ കിടക്കുന്ന കാഴ്ചയാണ് അയല്‍ വാസികള്‍ കണ്ടത്. റീനയും ആരോമലും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. സുദേശും മകള്‍ കോമളും എ.ഐ.ഐ.എം.എസില്‍ മരണത്തോട് മല്ലടിക്കുകയാണ്.

ആരവിന്റെ മൃതദേഹത്തില്‍ 17 മുറിവുകളാണുണ്ടായിരുന്നത്. കോമളിന് 24 കുത്തേറ്റു. റീനയുടെ കഴുത്ത് മുറിച്ചനിലയിലായിരുന്നു. സുദേശിന്റെ വയറില്‍ നിന്നും കത്തി ഡോക്ടര്‍മാരാണ് പുറത്തെടുത്തത്.

പയനിയര്‍ പത്രത്തിലെ ഉദ്യോഗസ്ഥനാണ് സുദേശിന്റെ ഭര്‍ത്താവ് അനില്‍ ശര്‍മ്മ.
യുവതികള്‍ തമ്മില്‍ കത്തിക്കുത്ത്: കാമുകന്റെ ഭാര്യയും കുഞ്ഞും കൊല്ലപ്പെട്ടു

SUMMARY: New Delhi: Sudesh Sharma, a nurse on Thursday stabbed her 'lovechild' Aarav and her paramour's wife Reena Taneja to death during a quarrel in her Moti Nagar flat, in which both women used knives against each other.

Keywords: National news, Murder, Obituary, Sudesh Sharma, Stabbed, Love child, Aarav, Reena Taneja, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia