എം.ജി സര്‍വകലാശാലാ പരീക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍വഴി

 


കോട്ടയം: ഇന്ത്യാ  ചരിത്രത്തില്‍ ആദ്യമായി സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്നു. എം.ജി സര്‍വകലാശാലയാണ് ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം എന്ന പരീക്ഷണത്തിന് ഒരുങ്ങുന്നത്.

 പരീക്ഷ എഴുതിയതിനുശേഷം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പലപ്പോഴും കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫലം അറിയുന്നതുവരെ  വിദ്യാര്‍ത്ഥികള്‍  വേവലാതിയോടെയാണ് കഴിയുന്നത്. ഇതിന് പരിഹാരം കാണാനാണ്  ഉത്തരക്കടലാസുകള്‍ക്ക് പകരം പരീക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്നത്.

സര്‍വകലാശാലാ ക്യാംപസിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് പരീക്ഷയ്ക്കുവേണ്ട സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തത്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഐഡി, പാസ്‌വേഡ് എന്നിവ നല്‍കും.

ഇവ എന്റര്‍ ചെയ്ത് പേജ് തുറക്കുന്നതോടെ  വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരങ്ങള്‍ ടൈപ് ചെയ്യാവുന്നതാണ്. സര്‍വകലാശാല നേരിട്ടു നടത്തുന്ന നഴ്‌സിംഗ്, എല്‍.എല്‍.എം, കംപ്യൂട്ടര്‍ സയന്‍സ്, എന്നീ പിജി കോഴ്‌സുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍  ആദ്യം ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നത്.

ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കും. പരീക്ഷാ സമയത്ത് യുഎസ്ബി കേബിള്‍ പോലുള്ള ബാഹ്യ ഉപകരണങ്ങള്‍ കംപ്യൂട്ടറില്‍ ഘടിപ്പിച്ചാല്‍  പരീക്ഷ എഴുതാന്‍ പറ്റുകയില്ല.

 ഓണ്‍ലൈന്‍ പരീക്ഷനേരിടുന്ന  പ്രധാന പ്രശ്‌നം ഭാഷാ വിഷയങ്ങളായ മലയാളം, ഹിന്ദി തുടങ്ങിയ പരീക്ഷകള്‍ നടത്താന്‍ കഴിയില്ലെന്നതാണ്. അതുകൊണ്ട് ഇവ പഴയ രീതിയില്‍ തന്നെ നടത്തേണ്ടി വരും. എന്നാല്‍ ഇതിന് പ്രതിവിധി കണ്ടെത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

എം.ജി സര്‍വകലാശാലാ പരീക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍വഴിഎംജി സര്‍വകലാശാലയുടെ കീഴില്‍ നടത്തുന്ന പരീക്ഷകളുടെ നടത്തിപ്പും  മൂല്യ നിര്‍ണയവും, ഫലപ്രഖ്യാപനവും സുഗമമായി നടത്താന്‍  ഓണ്‍ലൈന്‍ സംവിധാനം വഴി സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Also Read:
യുവാവിനെ ഗുണ്ടാസംഘം വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി

Keywords:  Online examination, M.G.University, Answer, Kottayam, Examination, Teacher, Students, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia