ജസീറക്ക് തീവ്രവാദ സഹായമെന്ന മന്ത്രിയുടെ ആരോപണം വിവാദമാകുന്നു

 


ന്യൂഡല്‍ഹി: കണ്ണൂര്‍ പഴയങ്ങാടി മാടായി കടപ്പുറത്ത് മണല്‍ ലോബിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ സമരം തുടരുന്ന ജസീറയ്ക്ക് തീവ്രവാദ സംഘടനകളുടെ ഫണ്ടും സഹായവും ലഭിക്കുന്നുണ്ടെന്ന റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ ആരോപണം വിവാദമാകുന്നു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴായിരുന്നു മന്ത്രി വീട്ടമ്മയായ ജസീറയുടെ സമരത്തിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. സമരത്തിന് പിന്നില്‍ സംശയകരമായ പല സംഘടനകളുമുണ്ട്. ജസീറയ്ക്ക് സഹായം നല്‍കുന്നവരെകുറിച്ച്  ഔദ്യോഗിക റിപോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.

ജസീറ ഉന്നയിക്കുന്ന ആവശ്യം ന്യായമാണ്. അതുകൊണ്ട് തന്നെ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. ജസീറയുടെ നാട്ടില്‍ കടല്‍തീരം സംരക്ഷിക്കാനും മണല്‍കടത്ത്  തടയുന്നതിനും പോലീസിന്റെ ചെക്‌പോസ്റ്റ് ഏര്‍പെടുത്തിയതോടെ മണല്‍കടത്ത് നിലച്ചിരിക്കുകയാണ്. എന്നാല്‍ ജസീറ ഇപ്പോള്‍ നടത്തുന്ന സമരം മാധ്യമ ശ്രദ്ധപിടിച്ചുപറ്റാനും പബ്ലിസിറ്റിക്കും വേണ്ടിമാത്രമാണെന്നും  മന്ത്രി ആരോപിക്കുന്നു. ഒരു അമ്മയ്ക്കും മനസില്‍ തോന്നാത്ത ക്രൂരതയാണ് കുഞ്ഞുങ്ങളോട് ജസീറ ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.

അതേസമയം മന്ത്രിയുടെ ആരോപണത്തെ അതേ നാണയത്തില്‍തന്നെ ജസീറ തിരിച്ചടിച്ചു. സമരം മുന്നോട്ടുകൊണ്ടുപോകാനായി ഭക്ഷണത്തിനും മറ്റുമുള്ള ചെറിയ തുകയല്ലാതെ ആരുടെ പക്കല്‍ നിന്നും താന്‍ സഹായം സ്വീകരിച്ചിട്ടില്ലെന്നും ജസീറ വ്യക്തമാക്കുന്നു. ലക്ഷങ്ങളും പതിനായിരങ്ങളും ആരും തന്നിട്ടുമില്ല, താന്‍ ചോദിച്ചിട്ടുമില്ല. ഇനി ചോദിക്കുകയുമില്ല. സഹായം നല്‍കുന്നവര്‍ തീവ്രവാദികളാണോ അല്ലയോ എന്നൊന്നും തനിക്കറിയില്ല.

മന്ത്രിയുടെ പാര്‍ട്ടിക്കാരനായ എം.എല്‍.എ. വി.ഡി. സതീശന്‍ വസ്ത്രങ്ങളും മറ്റും നല്‍കിയിരുന്നു. അപ്പോള്‍ വി.ഡി. സതീശനേയും മന്ത്രി തീവ്രവാദിയാണെന്ന് പറയുമോ എന്ന് ജസീറ ചോദിക്കുന്നു. തന്റെ സമരത്തിന്റെ പ്രസക്തി മനസിലാക്കി പ്രകൃതിയെ ഇല്ലാതാക്കുന്നതിനെതിരെ നിരവധിപേര്‍ പിന്തുണയുമായി സ്വമേധയായാണ് മുന്നോട്ടുവരുന്നത്. സഹായിക്കാന്‍ ആരുമില്ലെങ്കിലും പട്ടിണി കിടന്നായാലും സമരം ശക്തമായിതന്നെ മുന്നോട്ട് കൊണ്ടുപോകും.

തനിക്ക് പണമാണ് വേണ്ടതെങ്കില്‍ അത് നല്‍കാന്‍ മണല്‍ മാഫിയ തന്നെ മുന്നോട്ട് വന്നിരുന്നു.  സഹായം വാഗ്ദാനം ചെയ്ത് നിരവധിപേര്‍ ഫോണ്‍ നമ്പര്‍ നല്‍കിപോകുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഒരാളെപോലും താന്‍ വിളിച്ചിട്ടില്ല. തന്റെ പേര് പറഞ്ഞ് പണപ്പിരിവ് നടത്തുന്നതായാണ് ആരോപിക്കുന്നത്. പണപ്പിരിവിന് ആരേയും താന്‍ ചുമതല ഏല്‍പിച്ചിട്ടില്ലെന്നും ജസീറ വ്യക്തമാക്കി. പണപ്പിരിവില്‍ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. സമരത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ടതിനാലാണ് മാധ്യമങ്ങള്‍ തനിക്ക് പിന്തുണ നല്‍കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിക്ക് പരിഭവമുണ്ടാകേണ്ട കാര്യമില്ല. തനിക്കെതിരായ ആരോപണങ്ങള്‍ മന്ത്രി തെളിയിക്കണമെന്നും ജസീറ ആവശ്യപ്പെട്ടു.
ജസീറക്ക് തീവ്രവാദ സഹായമെന്ന മന്ത്രിയുടെ ആരോപണം വിവാദമാകുന്നു

Also read:
കീഴൂരില്‍ മണല്‍മാഫിയാ സംഘം ഡി.വൈ.എഫ്.ഐ. നേതാവിനെ അക്രമിച്ചു
Keywords:  National, Strike, Minister, Adoor Prakash, Controversy, Kannur, Terrorist, Jaseera, Sand Mafia, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia