കല്‍ക്കരിപ്പാടം കൈമാറ്റക്കേസ്: എഫ്.ഐ.ആറില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കി

 


ഡല്‍ഹി: കല്‍ക്കരിപ്പാടം കൈമാറ്റക്കേസിലെ എഫ്.ഐ.ആറില്‍ നിന്ന് പ്രധാനമന്ത്രിയുടെ പേര് നീക്കം ചെയ്തു. കേസില്‍ എഫ്.ഐ.ആര്‍ തയാറാക്കിയപ്പോള്‍ അതില്‍  പ്രധാനമന്ത്രി ഉള്‍പെട്ടിരുന്നു.

എന്നാല്‍ കല്‍ക്കരിപ്പാടം കൈമാറ്റക്കേസിലെ അന്തിമ റിപോര്‍ട്ട് തയാറാക്കിയപ്പോള്‍ സി.ബി.ഐ പ്രധാനമന്ത്രിയെ  ഒഴിവാക്കുകയായിരുന്നു. എഫ്.ഐ.ആറില്‍ അന്തിമ റിപോര്‍ട്ട് തയാറാക്കുമ്പോള്‍ പ്രധാനമന്ത്രി എന്നതിനു പകരം ചുമതലപ്പെട്ടയാള്‍ എന്നാണ്  തിരുത്തിയിട്ടുള്ളത്.

കല്‍ക്കരിപ്പാടം കൈമാറ്റ കേസില്‍ 14ാം എഫ്‌ഐആറില്‍ പ്രതിയാക്കപ്പെട്ട മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി പി.സി. പരേഖ്  തനിക്കെതിരെ കേസെടുത്താല്‍ കൈമാറ്റ സമയത്ത് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്‍ സിംഗിനെതിരെയും  കേസെടുക്കേണ്ടതാണെന്ന് വ്യക്തമാക്കിയിരുന്നു.

 വ്യവസായിയായ കുമാരമംഗളം ബിര്‍ളയുടെ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഏതെങ്കിലും വിധത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിന് പ്രധാനമന്ത്രിയും ഉത്തരവാദിയാണെന്നാണ് പരേഖ് നടത്തിയ പ്രതികരണം.

കല്‍ക്കരിപ്പാടം കുമാരമംഗളം ബിര്‍ളയുടെ കമ്പനിക്ക് അനുവദിച്ച ഫയലുകളില്‍ അന്തിമ തീരുമാനം എടുത്തത് മന്‍മോഹന്‍ സിംഗാണ്. അങ്ങനെ വരുമ്പോള്‍  ഗൂഢാലോചനയില്‍ പ്രധാനമന്ത്രി മൂന്നാം പ്രതിയായി വരുമെന്നും പരേഖ് വെളിപ്പെടുത്തിയിരുന്നു.

 കല്‍ക്കരിപ്പാടം കൈമാറ്റവുമായി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയും  14ാം എഫ്.ഐ.ആറിലാണ് ഉള്‍പെടുന്നത്. കെ.എം. ബിര്‍ളയുടെ നേതൃത്വത്തിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് ഒഡീഷയിലെ കല്‍ക്കരിപ്പാടം അനുവദിച്ചത് ക്രമവിരുദ്ധമായാണെന്നാണ്
കേസ്.
കല്‍ക്കരിപ്പാടം കൈമാറ്റക്കേസ്: എഫ്.ഐ.ആറില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കി
Also Read: 
അര്‍ബുദ ബാധിതനായ 20കാരന്‍ ചികിത്സയ്ക്ക് സഹായം തേടുന്നു

Keywords:  New Delhi, Prime Minister, Manmohan Singh, FIR, Report, CBI, Coal-scam, Case, Conspiracy, National,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia