ഗുജറാത്തില്‍ അദ്വാനിയെ രാജകീയമായി വരവേല്‍ക്കണമെന്ന് മോഡിയുടെ നിര്‍ദേശം
Oct 16, 2013, 17:43 IST
അഹമ്മദാബാദ്: ബുധനാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ രാജകീയമായിത്തന്നെ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ച നേതാവാണ് എല്‍.കെ.അദ്വാനി. അദ്വാനിയുടെ ഗുജറാത്ത് സന്ദര്‍ശനം വലിയ ആഘോഷമാക്കാന്‍ മോഡി ബി.ജെ.പി സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
സോമനാഥ് അമ്പലം ട്രസ്റ്റുമായി ബന്ധപ്പെട്ട യോഗത്തിനുശേഷം അഹമ്മദാബാദില്‍ നടക്കുന്ന പൊതുയോഗത്തിലും മോഡിയും അദ്വാനിയും ഒരുമിച്ച് പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ മുഖ്യാതിഥിയായെത്തുന്നത് അദ്വാനിയാണ് . മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് സംസാരിച്ചതിനുശേഷം ആദ്യമായാണ് അദ്വാനിയും മോഡിയും പരസ്പരം കാണുന്നത്.
ഗുജറാത്ത് സന്ദര്‍ശനം നടത്തുന്ന അദ്വാനിക്ക് സബര്‍മതി തീരത്ത് നിര്‍മിച്ച പൂന്തോട്ടങ്ങളുടെ ഉദ്ഘാടനമുള്‍പെടെ നിരവധി പരിപാടികളിലാണ് പങ്കെടുക്കാനുള്ളത്. അഹമ്മദാബാദ് മുന്‍സിപല്‍ കോര്‍പ്പറേഷന്റെ ചടങ്ങില്‍വെച്ച് അദ്വാനിയെ ആദരിക്കുകയും ചെയ്യുന്നുണ്ട്. സപ്തംബറില്‍ ഭോപ്പാലില്‍ സംഘടിപ്പിച്ച റാലിയില്‍ വെച്ചാണ് ഇരുവരും അവസാനമായി കണ്ടത്.
ഭോപ്പാലിലെ റാലിക്കിടെ നടത്തിയ പ്രസംഗത്തിനിടെ രാജ്യത്ത് ബി.ജെ.പി തരംഗമാണ് വരാന്‍ പോകുന്നതെന്ന് മോഡി പറഞ്ഞപ്പോള്‍ ബി.ജെ.പിയുടെ വിജയം വാചകമടി കൊണ്ടല്ലെന്ന് അദ്വാനി തിരിച്ചടിക്കുകയായിരുന്നു. വേദിയില്‍ വെച്ച് അദ്വാനിയുടെ കാല്‍ തൊട്ട് വന്ദിക്കാന്‍ എത്തിയ മോഡിയെ അദ്വാനി അവഗണിക്കുകയും ചെയ്തിരുന്നു. ഇത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. ഇപ്പോള്‍ അദ്വാനിയുടെ ഗുജറാത്ത് സന്ദര്‍ശനവും വലിയ വാര്‍ത്തയായിരിക്കയാണ്.

Also Read:
മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് കേസ്
Keywords: Ahmedabad, Narendra Modi, L.K. Advani, Visit, Chief Minister, Gujrath, Media, News, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.