മഞ്ജുവിന് പിന്നാലെ നസ്രിയയ്ക്കും വെബ്‌സൈറ്റ്

 


കൊച്ചി: നടി മഞ്ജുവാര്യര്‍ക്ക് പിന്നാലെ യുവ നടി നസ്രിയയും വെബ്‌സൈറ്റ് തുടങ്ങി. ഇതിന്റെ ഒഫീഷ്യല്‍ ലോഞ്ചിംഗ് ഉടന്‍ ഉണ്ടാകുമെന്നും സൈറ്റിനുവേണ്ട നിര്‍ദേശാഭിപ്രായങ്ങള്‍ അറിയക്കണമെന്നും നസ്രിയ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വൈബ്‌സൈറ്റ് തുടങ്ങുന്ന കാര്യം ആരാധകരെ നസ്രിയ അറിയിച്ചത്.


www.nazriya4u.com എന്ന വെബ്‌സൈറ്റാണ് നസ്രിയ ആരാധകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. വെബ്‌സൈറ്റിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ടെങ്കിലും വൈകാതെ അതുണ്ടാകുമെന്നാണ് നസ്രിയ പറയുന്നത്.

ഇപ്പോള്‍ കുറച്ച് സ്റ്റില്‍സുകള്‍ മാത്രമാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. തന്റെ പുതിയ സിനിമകളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും സൈറ്റില്‍ വിവരങ്ങള്‍ നല്‍കുമെന്നും നസ്രിയ അറിയിക്കുന്നു. നയ്യാണ്ടി എന്ന ചിത്രത്തില്‍ നസ്രിയയെ ആക്ഷേപിക്കുന്ന രീതിയില്‍ ഡ്യൂപിനെ വെച്ച് ട്രെയിലറിലൂടെ പ്രചരണം നടത്തിയതിന് കേസ് ഒത്തുതീര്‍ന്നതിന് ശേഷം ആദ്യ സംരംഭമായാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. വെബ്‌സൈറ്റിന്റെ പണി നേരത്തെ തുടങ്ങിയിരുന്നെങ്കിലും വ്യാഴാഴ്ചയാണ് ആരാധകരെ ഇക്കാര്യം നസ്രിയ അറിയിച്ചത്.

വെബ്‌സൈറ്റ് തുടങ്ങിയ കാര്യം അറിയിച്ചപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും അവര്‍ അറിയിച്ചുകൊണ്ടിരിക്കുന്നു.

മഞ്ജുവിന് പിന്നാലെ നസ്രിയയ്ക്കും വെബ്‌സൈറ്റ്

Keywords:  Nazriya opens website, launch an official website, Initial prototype, Nazriya4u, social media site, Nazriya Nazim including upcoming Nazriya Nazim movies, Nazriya Nazim biography, Nazriya Nazim filmography, Pictures, Nazriya Nazim Stills, Nazriya Nazim Photos, Nazriya Nazim Gallery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia