ഒരു വയസുകാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 22 സൂചികള്‍

 


കൊല്ലം: ഒരു വയസുകാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ 22 തയ്യല്‍ സൂചികള്‍ പുറത്തെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. കൊല്ലം മണ്‍റോതുരുത്ത് പട്ടംതുരുത്തിലെ ബാലമുരളി - ധന്യ ദമ്പതികളുടെ മകന്‍ ബദരീനാഥിന്റെ വയറ്റില്‍ നിന്നാണ് വിദഗ്ധ ശസ്ത്രക്രിയയിലൂടെ മുഴുവന്‍ സൂചികളും പുറത്തെടുത്തത്. കൊല്ലം മേവറത്തെ ട്രാവന്‍കൂര്‍ മെഡിസിറ്റിയില്‍ ആയിരുന്നു ശസ്ത്രക്രിയ.

എങ്ങിനെയാണ് കുട്ടിയുടെ വയറ്റില്‍ ഇത്രയധികം സൂചികള്‍ കടന്നതെന്നത് വ്യക്തമല്ല. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പ കുട്ടിയെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ സൂചികള്‍ ഉള്ളതായി കണ്ടെത്തിയത്. മെഡിസിറ്റിയിലെ ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം മേധാവിയും ലാപ്രോസ്‌കോപിക് സര്‍ജനുമായ ഡോ. ബൈജു സേനാധിപന്‍, അസി. സര്‍ജന്‍ ഡോ. എസ്. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവിലാണ് സൂചികള്‍ പുറത്തെടുക്കാനായത്.
ഒരു വയസുകാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 22 സൂചികള്‍
അതേസമയം കുട്ടി ഇത്രയധികം സൂചി വിഴുങ്ങാനുള്ള സാധ്യതയില്ലെന്ന് പിതാവ് പറഞ്ഞു. ഇത്രയധികം സൂചി വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.

Also Read: 
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളി കെ.എസ് അബ്ദുല്ല പ്രസംഗവേദിയില്‍ കുഴഞ്ഞു വീണു മരിച്ചു
Keywords : Kollam, Child, Hospital, Kerala, Badareenath, Surgery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia