പത്ത് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് ആക്രമണം

 


ജമ്മു: അതിര്‍ത്തിയിലെ പത്ത് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 2 ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ജമ്മു, സാംബ ജില്ലകളിലാണ് ആക്രമണമുണ്ടായത്. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമുള്ള ആര്‍.എസ് പുര, പര്‍ഗ്വാള്‍, സാംബ, ജുഗ്‌നു ചക്ക് എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.

ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. ഖര്‍കോട്ട, ഖര്‍കല്‍, എ.എം.കെ, മഗ്രാല്‍, രേഖല്‍, രാജ്പുര എന്നിവിടങ്ങളില്‍ ശക്തമായ വെടിവെപ്പുണ്ടായി. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യാന്ത്രിക ആയുധങ്ങളും 82 എം.എം മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. പാക്കിസ്ഥാന്‍ നടത്തുന്ന നിരന്തരമായ ആക്രമണങ്ങളെ തുടര്‍ന്ന് ഒക്ടോബര്‍ 22ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

പത്ത് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് ആക്രമണം SUMMARY: Jammu: Two BSF jawans were on Friday injured as Pakistani troops opened fire at ten border out posts and civilian areas along the International Border in Jammu and Samba districts.

Keywords: National news, Jammu and Kashmir, Line of Control, Pakistani troops, Firing, Indian Army, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia