കസബിനെ മാതാപിതാക്കള്‍ 1.5 ലക്ഷം രൂപയ്ക്ക് ലഷ്‌കറിന് വിറ്റതാണെന്ന് പാക് പത്രപ്രവര്‍ത്തക
Oct 20, 2013, 15:08 IST
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി തൂക്കിലേറ്റിയ പാക് തീവ്രവാദി അജ്മല്‍ കസബിനെ മാതാപിതാക്കള്‍ ലഷ്‌കര്‍ ഇ ത്വയ്ബയ്ക്ക് ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് വെളിപ്പെടുത്തല്‍. പാകിസ്താനിലെ പ്രമുഖ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ജുഗ്നു മൊഹ്‌സിന്‍ ആണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
ദാരിദ്ര്യം ഒഴിവാക്കാനായിരുന്നു കസബിനെ മാതാപിതാക്കള്‍ ലഷ്‌കറിന് വിറ്റതെന്നും അവര്‍ പറഞ്ഞു. നേരത്തെ മുംബൈ ഭീകരാക്രണ കേസിന്റെ വിചാരണയ്ക്കിടയില്‍ മാതാപിതാക്കള്‍ തന്നെ വിറ്റതാണെന്ന് കസബ് വെളിപ്പെടുത്തിയിരുന്നു.
കസബിന്റെ താമസ സ്ഥലമായിരുന്ന ഫരീദ്‌കോട്ട് തന്റെ വീട്ടില്‍നിന്ന് 10 മൈല്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ തീവ്രവാദി ആക്രമണം നടക്കുന്ന സമയത്ത് താന്‍ ഡല്‍ഹിയിലായിരുന്നു. സംഭവമറിഞ്ഞ താന്‍ കസബിന്റെ ഗ്രാമത്തിലേക്ക് ഒരാളെ അയച്ചിരുന്നു. അയാള്‍ നടത്തിയ അന്വേഷണത്തില്‍ കസബിനെ മാതാപിതാക്കള്‍ വിറ്റതാണെന്ന് കണ്ടെത്തിയെന്നും ജുഗ്നു വെളിപ്പെടുത്തി.
മുംബൈയില്‍ ഭീകരാക്രമണം നടന്നതായും അതില്‍ കസബ് പങ്കെടുത്ത വിവരവും മാതാപിതാക്കളെ അറിയിച്ചപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞതായും താന്‍ പാകിസ്താനിലേക്ക് അയച്ചയാള്‍ പറഞ്ഞുവെന്ന് ജുഗ്നു വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ ഒരു പരിപാടിക്കെത്തിയതായിരുന്നു ജുഗ്‌നു. താലിബാനാണ് പാകിസ്താനില്‍ തീവ്രവാദം വളര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചു.
2008 നവംബര്‍ 26 നുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ 166 പേരുടെ ജീവനാണ് പൊലിഞ്ഞത്. നാല് വര്‍ഷത്തെ വിചാരണക്കൊടുവില്‍ 2012 നവംബര്‍ 21 നാണ് അജ്മല്‍ കസബിനെ തൂക്കിലേറ്റിയത്.
Keywords : National, Mumbai, Terror Attack, Pakistan, Ajmal Kasab, Taliban Terrorists, Pakistani journalist, says Kasab was sold to Let by his parents for Rs.1.5 lakh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ദാരിദ്ര്യം ഒഴിവാക്കാനായിരുന്നു കസബിനെ മാതാപിതാക്കള്‍ ലഷ്‌കറിന് വിറ്റതെന്നും അവര്‍ പറഞ്ഞു. നേരത്തെ മുംബൈ ഭീകരാക്രണ കേസിന്റെ വിചാരണയ്ക്കിടയില്‍ മാതാപിതാക്കള്‍ തന്നെ വിറ്റതാണെന്ന് കസബ് വെളിപ്പെടുത്തിയിരുന്നു.
കസബിന്റെ താമസ സ്ഥലമായിരുന്ന ഫരീദ്‌കോട്ട് തന്റെ വീട്ടില്‍നിന്ന് 10 മൈല്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ തീവ്രവാദി ആക്രമണം നടക്കുന്ന സമയത്ത് താന്‍ ഡല്‍ഹിയിലായിരുന്നു. സംഭവമറിഞ്ഞ താന്‍ കസബിന്റെ ഗ്രാമത്തിലേക്ക് ഒരാളെ അയച്ചിരുന്നു. അയാള്‍ നടത്തിയ അന്വേഷണത്തില്‍ കസബിനെ മാതാപിതാക്കള്‍ വിറ്റതാണെന്ന് കണ്ടെത്തിയെന്നും ജുഗ്നു വെളിപ്പെടുത്തി.
മുംബൈയില്‍ ഭീകരാക്രമണം നടന്നതായും അതില്‍ കസബ് പങ്കെടുത്ത വിവരവും മാതാപിതാക്കളെ അറിയിച്ചപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞതായും താന്‍ പാകിസ്താനിലേക്ക് അയച്ചയാള്‍ പറഞ്ഞുവെന്ന് ജുഗ്നു വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ ഒരു പരിപാടിക്കെത്തിയതായിരുന്നു ജുഗ്‌നു. താലിബാനാണ് പാകിസ്താനില്‍ തീവ്രവാദം വളര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചു.
2008 നവംബര്‍ 26 നുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ 166 പേരുടെ ജീവനാണ് പൊലിഞ്ഞത്. നാല് വര്‍ഷത്തെ വിചാരണക്കൊടുവില്‍ 2012 നവംബര്‍ 21 നാണ് അജ്മല്‍ കസബിനെ തൂക്കിലേറ്റിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.