ലാലുവിന് ജയിലില്‍ സുഖവാസം: അഭിഭാഷകന്‍ കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി

 


റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആ.ജെ.ഡി നേതാവുമായ  ലാലുപ്രസാദ് യാദവിന്റെ  ജയിലിലെ  സുഖവാസ ജീവിതത്തിനെതിരെ അഭിഭാഷകന്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു.

അഭിഭാഷകനായ രാജീവ്കുമാര്‍ ആണ് ഇതുസംബന്ധിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബിഹാര്‍ ജയില്‍ മാന്വല്‍ പ്രകാരം ശിക്ഷിക്കപ്പെട്ട  പ്രതികള്‍ ജയിലില്‍ സുഖജീവിതം അനുഭവിക്കുന്നത് തെറ്റാണെന്ന് കാണിച്ചാണ് രാജീവ്കുമാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ കാണാന്‍ സന്ദര്‍ശന സമയമൊന്നും നോക്കാതെ നൂറുകണക്കിനാളുകളാണ് ദിവസേന എത്തുന്നത്. സന്ദര്‍ശകരെ  ജയില്‍ സൂപ്രണ്ടിന്റെ ചേംബറില്‍ വെച്ചാണ് ലാലു കാണാറുള്ളതെന്നും ഹര്‍ജിയില്‍ ആരോപിച്ചു. മാത്രമല്ല  ലാലു ജയിലില്‍ എത്തിയശേഷം മുറിയില്‍  എയര്‍കണ്ടീഷണര്‍ വെച്ചതായി  മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകളും ഹര്‍ജിയില്‍  ഉദ്ധരിച്ചിട്ടുണ്ട്.
ലാലുവിന്  ജയിലില്‍ സുഖവാസം: അഭിഭാഷകന്‍ കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി

പ്രത്യേക കുളിമുറിയും ടി.വിയുമുള്ള ജയിലിലെ കോട്ടേജിലാണ് ലാലുവിനെ
 പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ  സന്ദര്‍ശകരെ കാണാന്‍ ലാലുവിന് പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ലെന്നും റിപോര്‍ട്ടുകളുണ്ട്.

മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ , ജാര്‍ഖണ്ഡ് മന്ത്രി സുരേഷ് പസ്വാന്‍ , ലാലുവിന്റെ മകന്‍ തേജസ്വിനി എന്നിവര്‍ കഴിഞ്ഞദിവസം ലാലുവിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

Also Read:
അയല്‍പക്കത്തെ വീട്ടില്‍ കയറിയ ആളെകാണാന്‍പോയ യുവാവിന് കുത്തേറ്റു

Keywords: PIL filed against Lalu Prasad Yadav's durbar, jail comforts  , Ranchi, Petition, Jail, Bihar, Chief Minister, Advocate, Visitors, Accused, Media, News, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia