മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ ഭരണകൂടവും മാധ്യമങ്ങളും ശ്രമിക്കുന്നു: പുനത്തില്‍
Oct 5, 2013, 16:24 IST
കാസര്‍കോട്: രാജ്യത്ത് എന്തെങ്കിലുമൊക്കെ കഥകളുണ്ടാക്കി മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ ഭരണകൂടവും പത്രമാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് ഡോ. പുനത്തില്‍ കുഞ്ഞബ്ദുല്ല അഭിപ്രായപ്പെട്ടു. നിരപരാധികളായ നിരവധി മുസ്ലിങ്ങള്‍ ജയിലില്‍ കഴിയുന്നു. സര്‍ക്കാരും പത്രങ്ങളും ചേര്‍ന്ന് അവരെ ഭീകരവാദികളാക്കുന്നു. കാശ്മീരില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കുകയാണ്- കാസര്‍കോട്ട് നാങ്കി അബ്ദുല്ല മാസ്റ്റര്‍ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൃത്തികെട്ട വാര്‍ത്തകള്‍ നല്‍കാന്‍ പത്രങ്ങള്‍ കൂട്ടുനില്‍ക്കുകയാണ്. എന്ത് പത്രപ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത് ? മുസ്ലിങ്ങളെ വല്ലാതെ നിഷേധിക്കുകയാണ് അവര്‍ ചെയ്യുന്നത്. അക്ബര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം മുതല്‍ ഇങ്ങോട്ട് രാജ്യത്ത് ഭരണം കയ്യാളിയിരുന്ന ആളുകളാണ് മുസ്ലിങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ദേശീയ പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ നിന്ന് ഉന്നത തസ്തികയിലിരിക്കെ വിരമിച്ച പത്രപ്രവര്‍ത്തകന്‍ അതിനു ശേഷം നേരെ പോയത് ജന്മഭൂമിയിലേക്കാണ്. മുസ്ലിങ്ങളെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് അതെന്നും പുനത്തില്‍ പറഞ്ഞു. ലോകത്ത് എന്തെല്ലാം നടക്കുന്നുണ്ട്. അവയൊന്നും പത്രങ്ങളില്‍ വാര്‍ത്തയാവുന്നില്ല. ലോക വാര്‍ത്തകളും സാംസ്‌കാരിക വാര്‍ത്തകളും പത്രങ്ങള്‍ നമ്മെ അറിയിക്കുന്നില്ല. സന്തോഷവും സമാധാനവും തരുന്ന വാര്‍ത്തകളാണ് പത്രങ്ങളില്‍ നാം ആഗ്രഹിക്കുന്നത്. എന്നാല്‍ തീവ്രവാദത്തിന്റെയും ലൈംഗികതയുടെയും പീഡനത്തിന്റെയും വാര്‍ത്തകളാണ് പത്രങ്ങള്‍ നിറയെ. ഈ പ്രവണത മാറണമെന്നും അദ്ദേഹം പറഞ്ഞു.
Keywords : Punathil Kunjabdullah, Kerala, Kasaragod, Muslim, Terrorism, Media, Kashmir, Government, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
വൃത്തികെട്ട വാര്‍ത്തകള്‍ നല്‍കാന്‍ പത്രങ്ങള്‍ കൂട്ടുനില്‍ക്കുകയാണ്. എന്ത് പത്രപ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത് ? മുസ്ലിങ്ങളെ വല്ലാതെ നിഷേധിക്കുകയാണ് അവര്‍ ചെയ്യുന്നത്. അക്ബര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം മുതല്‍ ഇങ്ങോട്ട് രാജ്യത്ത് ഭരണം കയ്യാളിയിരുന്ന ആളുകളാണ് മുസ്ലിങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ദേശീയ പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ നിന്ന് ഉന്നത തസ്തികയിലിരിക്കെ വിരമിച്ച പത്രപ്രവര്‍ത്തകന്‍ അതിനു ശേഷം നേരെ പോയത് ജന്മഭൂമിയിലേക്കാണ്. മുസ്ലിങ്ങളെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് അതെന്നും പുനത്തില്‍ പറഞ്ഞു. ലോകത്ത് എന്തെല്ലാം നടക്കുന്നുണ്ട്. അവയൊന്നും പത്രങ്ങളില്‍ വാര്‍ത്തയാവുന്നില്ല. ലോക വാര്‍ത്തകളും സാംസ്‌കാരിക വാര്‍ത്തകളും പത്രങ്ങള്‍ നമ്മെ അറിയിക്കുന്നില്ല. സന്തോഷവും സമാധാനവും തരുന്ന വാര്‍ത്തകളാണ് പത്രങ്ങളില്‍ നാം ആഗ്രഹിക്കുന്നത്. എന്നാല്‍ തീവ്രവാദത്തിന്റെയും ലൈംഗികതയുടെയും പീഡനത്തിന്റെയും വാര്‍ത്തകളാണ് പത്രങ്ങള്‍ നിറയെ. ഈ പ്രവണത മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.