രാഘവന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

 


കൊച്ചി: കെ. രാഘവന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ സംഗീത ലോകത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു. സംഗീത ലോകത്തിനു തീരാനഷ്ടമാണ് രാഘവന്‍ മാസ്റ്ററുടെ വിയോഗമെന്ന് ഗായിക എസ്. ജാനകി പറഞ്ഞു. നാലു ദിവസം മുമ്പ് ഗായിക  ചിത്രയോടൊപ്പം രാഘവന്‍ മാസ്റ്റരെ സന്ദര്‍ശിച്ചിരുന്നുവെന്നും ജാനകി കൂട്ടിച്ചേര്‍ത്തു.

കെ. രാഘവന്‍ മാസ്റ്ററുടെ വേര്‍പാട് മലയാള സിനിമാ സംഗീതത്തിനു നികത്താനാകാത്ത നഷ്ടമെന്നു ഗായകന്‍ പി. ജയചന്ദ്രന്‍ പറഞ്ഞു. ഒരു വ്യക്തി എന്ന നിലയ്ക്കും സംഗീത സംവിധായകനെന്ന നിലയ്ക്കും താന്‍ വളരെയധികം  ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മാത്രമല്ല, രാഘവന്‍ മാസ്റ്റര്‍ വലിയൊരു മനസ്സിന്റെ ഉടമയായിരുന്നുവെന്നും  പി. ജയചന്ദ്രന്‍ വ്യക്തമാക്കി.

ഗാനലോകത്തെ അപൂര്‍വപ്രതിഭയാണു മാസ്റ്ററെന്നു സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. തലമുറകളെ അതിജീവിക്കുന്ന സംഗീതമാണ് രാഘവന്‍ മാഷിന്റേതെന്നു സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ പറഞ്ഞു. മലയാള സംഗീത ലോകത്തെ സമ്പന്നമാക്കിയ  വ്യക്തിയാണ് മാഷെന്നും ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

രാഘവന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
അതുല്യ പ്രതിഭയായിരുന്ന മാസ്റ്ററുടെ വേര്‍പാട് മലയാള സംഗീത ലോകത്തിന്റെ തീരാനഷ്ടമാണെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. രാഘവന്‍ മാസ്റ്ററുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നും കെ.സി. ജോസഫ് അറിയിച്ചു.

Also Read:
പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചുപവന്‍ കവര്‍ന്നു

Keywords: K. Raghavan Master, Music Director, Dead, Kochi, Song, Kerala, M.Jayachandran, P.Jayachandran, S.Janaki, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia