സെക്‌സ്‌റാക്കറ്റ്: കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള സംഘം അറസ്റ്റില്‍

 


ലുധിയാന: രഹസ്യ വിവരത്തെ തുടര്‍ന്ന് പഞ്ചാബിലെ ഒരു ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍  കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള വന്‍ സെക്‌സ് റാക്കറ്റ് സംഘം അറസ്റ്റില്‍. ഹര്‍ബന്‍ശ് മൊഹലിലെ ഗിരിജ ഹോട്ടലിലാണ് സംഭവം.

 പ്രൊഫഷണല്‍ കോളജ് ഉള്‍പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. പിടികൂടിയവരില്‍ 11 പുരുഷന്‍മാരും സ്ത്രീകളും ഉണ്ടായിരുന്നു. എഞ്ചിനീയറിംഗ്  വിദ്യാര്‍ത്ഥികളും എംബിഎ വിദ്യാര്‍ത്ഥികളുമാണ് അറസ്റ്റിലായത്.

കാണ്‍പൂര്‍, ലക്‌നൗ, കാനൗജ്, ഫറൂഖാബാദ്, ജാല്വന്‍, മീററ്റ് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ നിന്നും പോലീസ് ലാപ്‌ടോപ്, സിഡി, 15,000 രൂപ എന്നിവയും പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികളെ കൂടാതെ ഹോട്ടല്‍ ഉടമ അശോക് ഗുപ്തയും തൊഴിലാളികളും അറസ്റ്റിലായിട്ടുണ്ട്.

 ഗുപ്ത ഹോട്ടലിലെ മുറികള്‍ക്ക്  മണിക്കൂറിന് 2,000 രൂപ വാടക വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് ഹോട്ടല്‍ സീല്‍ വെച്ച്
സെക്‌സ്‌റാക്കറ്റ്: കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള സംഘം അറസ്റ്റില്‍പൂട്ടിയിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് ഹോട്ടലില്‍ പോലീസ് റെയ്ഡ് നടക്കുന്നത്. മാര്‍ച്ചില്‍ നടന്ന റെയ്ഡില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ പെണ്‍കുട്ടികള്‍ ഇരുപത് വയസിനു  താഴെയുള്ളവരാണെന്നാണ് പോലീസ് പറയുന്നത്.

Also Read: 
മുത്തലിബിന്റെ കൊലയ്ക്കുപിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക

Keywords: Ludhiana, Students, Arrest, Police, Hotel, Raid, Girl, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia