ഗണേഷിന്റെ രാജി സ്വീകരിച്ച് പ്രതിസന്ധി കൂട്ടാന്‍ യു.ഡി.എഫ്. തയ്യാറാകില്ല
Oct 8, 2013, 11:05 IST
തിരുവനന്തപുരം: നിയമസഭയിലെ എണ്ണത്തിന്റെ കളിയില്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു നില്‍ക്കുന്ന യു.ഡി.എഫിന് കെ.ബി. ഗണേഷ് കുമാറിന്റെ രാജി യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍ യു.ഡി.എഫ്. നെട്ടോട്ടം തുടങ്ങി. പത്തനാപുരം നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുമുന്നണി വിജയിക്കാനുള്ള സാധ്യതയും അത് സംസ്ഥാന സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആക്കും എന്നതുമാണു കാരണം.
ഗണേഷിന്റെ രാജിക്കത്ത് കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള സ്പീക്കര്‍ ജി. കാര്‍ത്തികേയനു കൈമാറുകയും സ്പീക്കര്‍ അതു സ്വീകരിക്കുകയും ചെയ്താല്‍ യു.ഡി.എഫിന്റെ അംഗബലം 72 ആയി കുറയും. പത്തനാപുരത്ത് യു.ഡി.എഫ്. പരാജയപ്പെടുക കൂടി ചെയ്താല്‍ അത് 71 ആകും. സര്‍ക്കാര്‍ കാലാവധി തികയ്ക്കാന്‍ രണ്ടര വര്‍ഷം കൂടി ബാക്കി നില്‍ക്കെ അത് യു.ഡി.എഫിന് നിര്‍ണായകമാണ്.
71ല്‍ നിന്ന് ഒരാള്‍ കൂടി കുറഞ്ഞാല്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നില തുല്യമാകും. അതില്‍ നിന്ന് സര്‍ക്കാരിനെ തള്ളി താഴെയിടാന്‍ എളുപ്പമാണുതാനും. പത്തനാപുരത്ത് വിജയിക്കാനായാല്‍ പിന്നെ സര്‍ക്കാരിനെ വീഴ്ത്താനും ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുമുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനുള്ള സാധ്യതയുമുണ്ട്. ചെറുകക്ഷികള്‍ മാത്രമല്ല, വേണ്ടി വന്നാല്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പു തന്നെ മറുകണ്ടം ചാടാനുള്ള സാധ്യത മുമ്പ് ഉണ്ടാവുകയും താല്ക്കാലികമായി മാത്രം അത് മാറിപ്പോവുകയും ചെയ്തതാണുതാനും.
ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്ങ്ങള്‍ കേസും വിവാദവുമായി മാറിയതിനെത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ച ഗണേഷിന്, ആ പ്രശ്‌നങ്ങള്‍ തീര്‍ന്ന ശേഷവും മന്ത്രിസ്ഥാനം തിരിച്ചു നല്‍കാത്തതിലെ രോഷമാണ് രാജിക്കു പിന്നില്‍. രൂക്ഷമായ പോരിലായിരുന്ന ഗണേഷും പിള്ളയും പിന്നീട് അടുപ്പത്തിലാവുകയും ഗണേഷിനെ മന്ത്രിയാക്കണം എന്ന് പിള്ള തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയോടും യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചനോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അനുകൂലമായിരുന്നില്ല പ്രതികരണം. പിള്ളയ്ക്ക് നല്‍കിയ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനംകൊണ്ട് തൃപ്തിപ്പെടണം എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉള്ളിലിരിപ്പ്. ഇത് തികച്ചും വ്യക്തമായതോടെ അച്ഛന്റെ നിര്‍ദേശപ്രകാരമാണ് മകന്‍ രാജിക്കത്ത് നല്‍കി സമ്മര്‍ദ തന്ത്രം പയറ്റുന്നതെന്നാണു വിവരം.
ഏതായാലും സോളാര്‍ ഉള്‍പെടെയുള്ള വിവാദങ്ങളില്‍ കുരുങ്ങി യു.ഡി.എഫ്. പ്രതിസന്ധി നേരിടുന്നതിനിടെ ഗണേഷിന്റെ രാജിക്കത്ത് സ്വീകരിച്ച് അത് കൂടുതല്‍ വഷളാക്കാന്‍ യു.ഡി.എഫ്. തയ്യാറാകില്ലെന്നുതന്നെ അച്ഛനും മകനും കരുതുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഗണേഷ് കുമാറിനെ മന്ത്രിയാക്കുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. അതിന് യു.ഡി.എഫ്. നേതൃത്വത്തെ , പ്രത്യേകിച്ചും കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാന്‍ ഈ രാജി ഭീഷണികൊണ്ട് സാധിക്കും എന്നാണ് അവര്‍ക്ക് മുന്നണിക്കുള്ളില്‍ നിന്നുതന്നെ ലഭിച്ച ഉപദേശമെന്നും സൂചനയുണ്ട്.
Keywords: UDF, Ganesh Kumar, Resignation, Kerala, UDF not able to deepen the ongoing crisis via accepting Ganesh's resignation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഗണേഷിന്റെ രാജിക്കത്ത് കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള സ്പീക്കര്‍ ജി. കാര്‍ത്തികേയനു കൈമാറുകയും സ്പീക്കര്‍ അതു സ്വീകരിക്കുകയും ചെയ്താല്‍ യു.ഡി.എഫിന്റെ അംഗബലം 72 ആയി കുറയും. പത്തനാപുരത്ത് യു.ഡി.എഫ്. പരാജയപ്പെടുക കൂടി ചെയ്താല്‍ അത് 71 ആകും. സര്‍ക്കാര്‍ കാലാവധി തികയ്ക്കാന്‍ രണ്ടര വര്‍ഷം കൂടി ബാക്കി നില്‍ക്കെ അത് യു.ഡി.എഫിന് നിര്‍ണായകമാണ്.
71ല്‍ നിന്ന് ഒരാള്‍ കൂടി കുറഞ്ഞാല്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നില തുല്യമാകും. അതില്‍ നിന്ന് സര്‍ക്കാരിനെ തള്ളി താഴെയിടാന്‍ എളുപ്പമാണുതാനും. പത്തനാപുരത്ത് വിജയിക്കാനായാല്‍ പിന്നെ സര്‍ക്കാരിനെ വീഴ്ത്താനും ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുമുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനുള്ള സാധ്യതയുമുണ്ട്. ചെറുകക്ഷികള്‍ മാത്രമല്ല, വേണ്ടി വന്നാല്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പു തന്നെ മറുകണ്ടം ചാടാനുള്ള സാധ്യത മുമ്പ് ഉണ്ടാവുകയും താല്ക്കാലികമായി മാത്രം അത് മാറിപ്പോവുകയും ചെയ്തതാണുതാനും.
ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്ങ്ങള്‍ കേസും വിവാദവുമായി മാറിയതിനെത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ച ഗണേഷിന്, ആ പ്രശ്‌നങ്ങള്‍ തീര്‍ന്ന ശേഷവും മന്ത്രിസ്ഥാനം തിരിച്ചു നല്‍കാത്തതിലെ രോഷമാണ് രാജിക്കു പിന്നില്‍. രൂക്ഷമായ പോരിലായിരുന്ന ഗണേഷും പിള്ളയും പിന്നീട് അടുപ്പത്തിലാവുകയും ഗണേഷിനെ മന്ത്രിയാക്കണം എന്ന് പിള്ള തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയോടും യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചനോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അനുകൂലമായിരുന്നില്ല പ്രതികരണം. പിള്ളയ്ക്ക് നല്‍കിയ മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനംകൊണ്ട് തൃപ്തിപ്പെടണം എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉള്ളിലിരിപ്പ്. ഇത് തികച്ചും വ്യക്തമായതോടെ അച്ഛന്റെ നിര്‍ദേശപ്രകാരമാണ് മകന്‍ രാജിക്കത്ത് നല്‍കി സമ്മര്‍ദ തന്ത്രം പയറ്റുന്നതെന്നാണു വിവരം.
ഏതായാലും സോളാര്‍ ഉള്‍പെടെയുള്ള വിവാദങ്ങളില്‍ കുരുങ്ങി യു.ഡി.എഫ്. പ്രതിസന്ധി നേരിടുന്നതിനിടെ ഗണേഷിന്റെ രാജിക്കത്ത് സ്വീകരിച്ച് അത് കൂടുതല്‍ വഷളാക്കാന്‍ യു.ഡി.എഫ്. തയ്യാറാകില്ലെന്നുതന്നെ അച്ഛനും മകനും കരുതുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഗണേഷ് കുമാറിനെ മന്ത്രിയാക്കുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. അതിന് യു.ഡി.എഫ്. നേതൃത്വത്തെ , പ്രത്യേകിച്ചും കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാന്‍ ഈ രാജി ഭീഷണികൊണ്ട് സാധിക്കും എന്നാണ് അവര്‍ക്ക് മുന്നണിക്കുള്ളില്‍ നിന്നുതന്നെ ലഭിച്ച ഉപദേശമെന്നും സൂചനയുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.