അയോധ്യയില്‍ വിഎച്ച്പിയുടെ സങ്കല്‍പ ദിവസിന് വിലക്ക്

 


ലഖ്‌നൗ: അയോധ്യയില്‍ വിഎച്ച്പി നടത്താനിരുന്ന സങ്കല്‍പ ദിവസിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഒക്ടോബര്‍ 18നാണ് വിഎച്ച്പി പരിപാടി സംഘടിപ്പിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് സമ്മര്‍ദ്ദം ചെലുത്താനാണ് സങ്കല്പ ദിവസ് സംഘടിപ്പിക്കുന്നത്.

പാര്‍ലമെന്റ് പ്രമേയത്തിലൂടെ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം. പരിപാടിയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കുമെന്നാണ് സൂചന.

അടുത്തിടെയുണ്ടായ മുസാഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് സങ്കല്പ് ദിവസിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ യുപി സര്‍ക്കാര്‍ സംസ്ഥാന രാഷ്ട്രീയത്തെ ഇസ്ലാമീകവല്‍ക്കരിക്കുകയാണെന്ന് വിഎച്ച്പി വക്താവ് ശരത് ശര്‍മ്മ ആരോപിച്ചു.

സമൂഹത്തിലെ ഒരു വിഭാഗത്തെ പ്രീണിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയില്‍ വിഎച്ച്പിയുടെ സങ്കല്‍പ ദിവസിന് വിലക്ക്

SUMMARY: Lucknow: Fearing a communal flare-up, the Akhilesh Yadav-led government in Uttar Pradesh on Monday decided to ban the 'Sankalp Diwas' stir of Vishwa Hindu Parishad (VHP) to be held in Ayodhya on October 18.

Keywords: National news, Uttar Pradesh, Vishwa Hindu Parishad, Sankalp Diwas, Ayodhya, Samajwadi Party, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia