ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വനിതാ നേതാവ് ഷാസിയ ഒളിക്യാമറയില്‍ കുടുങ്ങി. അരവിന്ദ് കെജരിവാളും സംഘവും പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ച പണം ദുരുപയോഗം ചെയ്യുന്നുവെന്നുള്ള അണ്ണാ ഹസാരെയുടെ ആരോപണത്തിനു പിറകെയാണ് കെജരിവാളിന്റെ പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
അഴിമതിക്കെതിരെ പോരാടുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെ തന്റെ പേര്‍ തെരഞ്ഞെടുപ്പില്‍ ദുര്‍വിനിയോഗം ചെയ്ത് പണം സമ്പാദിക്കുന്നതായി ആരോപിച്ച് രംഗത്തുവന്നതിനു തൊട്ടുപിറകെയാണ് പാര്‍ട്ടിക്ക് കടുത്ത തലവേദനയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷാസിയ ഇല്‍മിയാണ് ഇപ്പോള്‍ ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നത്. മീഡിയ സര്‍ക്കാര്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് സ്റ്റിംഗ് ഓപ്പറേഷനിലൂടെ ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
ശത്രു സ്ഥാപനത്തിനെതിരെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മീഡിയ സര്‍ക്കാരിന്റെ റിപോര്‍ട്ടര്‍ ഷാസിയയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കമ്പനികള്‍ക്കും സ്വകാര്യ വ്യക്തിക്കള്‍ക്കും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ തയാറാണെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നല്‍കാമെന്നാണ് മീഡിയ സര്‍ക്കാരിന്റെ റിപോര്‍ട്ടര്‍ ഷാസിയയോട് ആവശ്യപ്പെട്ടത്.
ആം ആദ്മി പാര്‍ട്ടിയിലെ സമ്പന്നയായ നേതാക്കളില്‍ ഒരാളാണ് ഷാസിയ. എന്നാല്‍ ആദ്യം വാഗ്ദാനത്തിനോട് മുഖം തിരിച്ച ഷാസിയ പിന്നീട് പണം വാങ്ങാന്‍ തയാറാവുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വ്യാഴാഴ്ച പുറത്ത് വിട്ടത്.
പണം വാങ്ങുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ വന്നതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയാറാണെന്ന് പറഞ്ഞ് ഷാസിയ രംഗത്തെത്തി. മുന്‍ മാധ്യമ പ്രവര്‍ത്തകയും ആം ആദ്മി പാര്‍ട്ടി നേതാവുമാണ് ഷാസിയ ഇല്‍മി.
അതേസമയം എഡിറ്റ് ചെയ്യാത്ത വീഡിയോ ഫൂട്ടേജുകള്‍ പരിശോധിച്ചതിനുശേഷമേ ഷാസിയയെ തെരഞ്ഞെടുപ്പു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നിന്നും മാറ്റുന്ന കാര്യം ആലോചിക്കൂ എന്നാണ് അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കുന്നത്.
കുറ്റിച്ചൂലുമായി അഴിമതിക്കെതിരെ പോരാടുന്ന ആം ആദ്മി പാര്‍ട്ടിയും അഴിമതിക്കാരാണെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങള്‍. അതേസമയം പ്രവര്‍ത്തകര്‍ക്കെതിരെ മറ്റു പാര്‍ട്ടിക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളെന്നും എന്നാല്‍ ഷെല്‍സിയ അന്വേഷണത്തില്‍ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിയുടെ സി.ഇ.ഒ ആയ അനുരജ്ഞന്‍ ഝ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ക്ക് തയാറാണെന്ന്
അറിയിച്ചിട്ടുണ്ട്.
കര്‍ഷക സംരക്ഷണയാത്ര കാര്‍ഷിക മേഖലയ്ക്ക് നവജീവന്‍ പകരും: ഹൈദരലി തങ്ങള്‍

Keywords: Aam Aadmi Party, Shazia Ilmi, New Delhi, Corruption, Media, Anna Hazare, Accused, Reporter, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.