ആരുഷി-ഹേംരാജ് ഇരട്ട കൊലപാതകം; ആരുഷിയുടെ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം
Nov 26, 2013, 18:24 IST
ഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ആരുഷി-ഹേംരാജ് ഇരട്ടകൊലപാതക കേസില്‍ ആരുഷിയുടെ മാതാപിതാക്കളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
സമൂഹത്തില്‍ ഉന്നത പദവി കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ വെട്ടിക്കൊലപ്പെടുത്തിയതായി തെളിഞ്ഞിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. ഗാസിയാബാദ് സിബിഐ കോടതി ജഡ്ജി ശ്യാംലാലാണ് ദമ്പതികളുടെ വിധി പ്രഖ്യാപിച്ചത്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 2008 മേയ് 15ന് അര്‍ദ്ധരാത്രിയിലാണ് തല്‍വാര്‍ ദമ്പതികളുടെ മകള്‍ ആരുഷിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടു പിറ്റേന്ന് വീട്ടുവേലക്കാരന് ഹേംരാജിന്റെ മൃതദേഹവും വീടിന്റെ ടെറസില്‍ കണ്ടെത്തി. 15 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി പ്രതികളെ കുറ്റക്കാരാണെന്ന് വിധിച്ചത്.
കേസിന്റെ തുടക്കത്തില്‍ അന്വേഷണം നോയിഡ പോലീസാണ് നടത്തിയിരുന്നത്. പിന്നീട് അന്വേഷണം എങ്ങുമെത്താതായതിനെ തുടര്‍ന്ന് യുപി സര്‍ക്കാര്‍ കേസ് സിബിഐയ്ക്കു കൈമാറുകയായിരുന്നു. 14 കാരിയും സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ആരുഷിയെയും ഹേംരാജിനെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ആരുഷിയുടെ പിതാവ് രാജേഷ് കൊലപ്പെടുത്തുകയായിരുന്നുവെന്നും മാതാവ് കൊലയ്ക്ക് കൂട്ടുനിന്നുവെന്നുമാണ് സി.ബി.ഐ കണ്ടെത്തിയത്.
എന്നാല്‍ സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ ഇത് തള്ളുകയായിരുന്നു. പിന്നീട് കൂടുതല്‍ അന്വേഷണം നടന്നപ്പോഴാണ് ദമ്പതിമാര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന ഉറച്ച നിലപാട് സിബിഐ സ്വീകരിച്ചത്.
മണ്ണ് കയറ്റിയ ടിപ്പര്‍ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു

Keywords: New Delhi, Parents, Killed, Court, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news, Aarushi murder case verdict: Life term for Talwar couple for killing Aarushi, Hemraj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.