ബംഗളൂരില്‍ എ.ടി.എമ്മിനുള്ളില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചു

 


ബംഗളൂരു: ബംഗളൂരു ടൗണിലെ എടിഎമ്മില്‍ നിന്ന് പണമെടുക്കാനെത്തിയ മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥയെ അജ്ഞാതന്‍ വെട്ടിപ്പരിക്കേല്‍പിച്ചു. വെട്ടേറ്റ് എ.ടി.എമ്മിനകത്ത് ചോരയില്‍ കുളിച്ചുകിടന്ന യുവതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളിയായ ജ്യോതി (38)യാണ് ആക്രമിക്കപ്പെട്ടത്.

ഉള്‍സൂര്‍ പോലീസ് സ്‌റ്റേഷനടുത്ത എ.ടി.എം. കൗണ്ടറില്‍ ബുധനാഴ്ച രാവിലെ എഴ് മണിയോടെയാണ് അക്രമമുണ്ടായത്. ജ്യോതി പണമെടുക്കാനായി എ.ടി.എമ്മില്‍ കയറിയതിന് പിന്നാലെ ആയുധവുമായി കടന്ന അക്രമി ജ്യോതിയെ വെട്ടിപ്പരിക്കേല്‍പിക്കുകയും പുറത്തിറങ്ങി ഷട്ടര്‍ താഴ്ത്തി സ്ഥലം വിടുകയുമായിരുന്നു. ജ്യോതിയെ അക്രമി വെട്ടിപ്പരിക്കേല്‍പിക്കുന്ന ദൃശ്യം എ.ടി.എമ്മിനകത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. അതിനാല്‍ അക്രമിയെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ബംഗളൂരില്‍ എ.ടി.എമ്മിനുള്ളില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചു

എ.ടി.എം. കൗണ്ടറിനു പുറത്ത് ചോരപ്പാടുകള്‍ കണ്ടതിനെതുടര്‍ന്ന് പോലീസ് ഷട്ടര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് വെട്ടേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ടത്. ഉടന്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ജ്യോതിയെ തൊട്ടടുത്ത വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സി.സി. ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എടിഎമ്മിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. അക്രമം നടക്കുന്ന സമയത്ത് എ.ടി.എമ്മിന് കാവല്‍ ഉണ്ടായിരുന്നില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.  



SUMMARY: Bangalore: On Tuesday morning, a 44-year-old woman in Bangalore entered an ATM to withdraw money, and stepped into a nightmare.
She was attacked by a man armed with a gun and a machete, who pulled down the shutters and assaulted her so badly that she has a fractured skull, and may be left paralysed for months.

Keywords:  Bangalore, attack, ATM, Injured, Police, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia