കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ട കൊലക്കേസില്‍ പ്രതിക്ക ജില്ലാ സെക്ഷന്‍ കോടതി (രണ്ട്) ജഡ്ജി സി. ബാലന്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
കര്‍ണാടക സാഗര്‍ ജന്നത്ത് ഗെല്ലി ഇക്കേരി റോഡ് സ്വദേശിയും ദുര്‍ മന്ത്രവാദിയുമായ ഇമാം ഹുസൈനെ(52)യാണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി പ്രതി ആകെ 42 വര്‍ഷം തടവ് ശിക്ഷയാണ് അനുഭവിക്കേണ്ടത്.
പെര്‍ള ദേവലോകത്തെ കര്‍ഷക ദമ്പതികളായ ശ്രീകൃഷ്ണ ഭട്ടിനേയും ശ്രീമതിയേയും 1993 ഒക്ടോബര്‍ ഒമ്പതിന് രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതി ഇമാം ഹുസൈന്‍ ഒന്നരലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. ഈ തുക കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളായ മുരളികൃഷണന്‍, നിരഞ്ജന്‍, തൃശൂരിലെ ക്ഷേത്രത്തില്‍ ജീവനക്കാരനായ സുദര്‍ശന്‍ എന്നിവര്‍ക്ക് നല്‍കാനും കോടി ഉത്തരവിട്ടു.
ഇരട്ടകൊലക്ക് ശേഷം മുങ്ങിയ ഇമാം ഹുസൈനെ 19 വര്‍ഷത്തിന് ശേഷം 2012 ഏപ്രില്‍ 20ന് കര്‍ണാടക തുംക്കൂര്‍ നിലമംഗലത്തുവെച്ച് കോഴിക്കോട് ക്രൈംബ്രാഞ്ച
ഡി.വൈ.എസ്.പി. കെ.വി. സന്തോഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
കേസില്‍ 68 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും 38 പേരെയാണ് വിസ്തരിച്ചത്. അഡ്വ. തോമസ് ഡിസുസയായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍. പ്രതിക്കുവേണ്ടി അഭിഭാഷകരായ അഷ്‌റഫ്, സുഭാഷ്, നിസാര്‍ എന്നിവരാണ് കോടതിയില്‍ ഹാജരായത്. ചൊവ്വാഴ്ചയാണ് പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസിന്റെ വിധി പറയാനിരുന്നത്. ഹര്‍ത്താല്‍ കാരണം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിയെ കാസര്‍കോട് കോടതിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
ശ്രീകൃഷ്ണഭട്ടിന്റെ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും
കൈക്കലാക്കാനായിരുന്നു കൊലപാതകം നടത്തിയത്. പറമ്പില്‍ കുഴിച്ചിട്ടിരിക്കുന്ന നിധിയെടുക്കാനെന്ന് ധരിപ്പിച്ച് ശ്രീകൃഷ്ണ ഭട്ടിനെ വീട്ടുപറമ്പിലെ കുഴിയിലിറക്കി മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊല്ലുകയും പിന്നീട് ഭാര്യ ശ്രീമതിയെ ബലാത്സംഗം ചെയ്ത് ഇമാം ഹുസൈന്‍ കൊലപ്പെടുത്തുകയും ചെയ്ത് അലമാരയില്‍ നിന്ന് സ്വര്‍ണവും പണവും കൊള്ളയടിച്ചാണ് പ്രതി സ്ഥലംവിട്ടത്.
കൊലനടന്ന വീട്ടില്‍ നിന്ന് പോലീസ് മന്ത്രവാദത്തിന് വേണ്ടി എത്തിച്ച ഒരു പൂവന്‍ കോഴിയേയും ഏതാനും പൂജാ സാധനങ്ങളും കണ്ടെടുത്തിരുന്നു.
Related News:
ദേവലോകം കൊല: വിധി മാതാപിതാക്കളുടെ ആത്മാവിന് ശാന്തി നല്‍കുമെന്ന് മക്കള്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Accused, Murder Case, Kasaragod, Kerala, Murder, Kannur, Jail, Court, Gold, Cash, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.