ഡല്‍ഹിയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 4 ഭൂചലനങ്ങള്‍; ജനങ്ങള്‍ പരിഭ്രാന്തിയില്‍

 


ന്യൂഡല്‍ഹി: തലസ്ഥാന നഗരിയെ വിറപ്പിച്ച് തുടര്‍ ഭൂചലനങ്ങള്‍. മൂന്ന് മണിക്കൂറിനുള്ളില്‍ 4 ചലനങ്ങളാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. 3.1 തീവ്രതയുള്ള ആദ്യ ചലനം അര്‍ദ്ധരാത്രി 12.41ഓടെയാണുണ്ടായത്. മൂന്ന് നാലു സെക്കന്റുകള്‍ മാത്രമാണ് ചലനങ്ങളുണ്ടായത്. വടക്കന്‍ ഡല്‍ഹിയിലെ സൈനിക് ഫാംസിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്നും പത്ത് കിലോ മീറ്റര്‍ ആഴത്തിലാണിത്.

3.3 തീവ്രതയുണ്ടായ രണ്ടാമത്തെ ചലനം പുലര്‍ച്ചെ 1.41ഓടെയാണുണ്ടായത്. ഇത് ഡല്‍ഹിയിലും അയല്‍ പട്ടണങ്ങളായ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ഹരിയാനയിലെ ഗുര്‍ഗാവൂണിനുമപ്പുറം മനേസറിലാണ് ഇതിന്റെ പ്രഭവകേന്ദ്രം.

ഡല്‍ഹിയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 4 ഭൂചലനങ്ങള്‍; ജനങ്ങള്‍ പരിഭ്രാന്തിയില്‍2.5ഉം 2.8ഉം തീവ്രതയുള്ള അവസാനത്തെ രണ്ട് ചലനങ്ങള്‍ 1.55നും 3.40നുമാണുണ്ടായത്. ഭൂചലനത്തെതുടര്‍ന്ന് നിരവധിയാളുകള്‍ വീടുകളില്‍ നിന്നും പരിഭ്രാന്തരായി തെരുവുകളിലിറങ്ങി.

SUMMARY: New Delhi: Strong tremors shook the national capital and its suburbs after four earthquakes struck within a span of three hours early today.

Keywords: National, New Delhi, Earth Quake, Tremors, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia