യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് റോഡില്‍ വലിച്ചെറിഞ്ഞു

 


ലഖിമ്പൂര്‍(അസം): യുവതിയെ ടെമ്പോയ്ക്കുള്ളില്‍ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കി. ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് റോഡില്‍ വലിച്ചെറിഞ്ഞു. അസമിലെ ലഖിമ്പൂരിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

യുവതി പിന്നീട് മരണത്തിന് കീഴടങ്ങി. സംഭവത്തെതുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.

ആറ് വയസുകാരിയായ മകളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുവരാനായി ടെമ്പോയില്‍ കയറിയ യുവതിയെ അതിലുണ്ടായിരുന്ന നാലുപേര്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും അടിയേറ്റ യുവതിയെ റോഡിലേയ്ക്ക് വലിച്ചെറിയുന്നത് കണ്ട ഗ്രാമവാസികളാണ് പോലീസില്‍ വിവരം നല്‍കിയത്. നാട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതിയുടെ മരണത്തെതുടര്‍ന്ന് പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയണമെന്നും കുറ്റവാളികളെ അറസ്റ്റുചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് റോഡില്‍ വലിച്ചെറിഞ്ഞു SUMMARY: Lakhimpur: Four men allegedly raped a woman inside a tempo, gouged out her eyes and beat her before throwing the victim out of the vehicle leading to her death in upper Assam's Lakhimpur district, sparking outrage from locals.

Keywords: National, Assam, Gang Rape, Arrest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia