രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം; അമിക്കസ് ക്യൂറി
Nov 30, 2013, 18:09 IST
ഡല്‍ഹി: കസ്റ്റഡി പീഡനങ്ങള്‍ നിയന്ത്രിക്കുന്നതിനായി രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യൂറി. രാജ്യത്ത് വര്‍ധിച്ചുവരുന്ന കസ്റ്റഡി മരങ്ങളും കസ്റ്റഡി പീഡനങ്ങളും നിയന്ത്രിക്കുന്നതിനാണ് ഇത്തരത്തിലുള്ള ഒരു നിര്‍ദേശം അമിക്കസ് ക്യൂറി മുന്നോട്ടു വെച്ചിരിക്കുന്നത്.
ഇത്തരം ദൃശ്യങ്ങള്‍ മനുഷ്യാവകാശ കമ്മീഷനുകള്‍ കൃത്യമായി പരിശോധിക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. എല്ലാ ജില്ലകളിലും മൂന്ന് മാസത്തിനകം മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്നും ക്യൂറി നിര്‍ദ്ദേശിക്കുന്നുണ്ട്. നിര്‍ദേശങ്ങളടങ്ങിയ റിപോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഭിഷേക് മനു സിംഗ്‌വി സമര്‍പിച്ചു.
24 മണിക്കൂറും നിരീക്ഷണ വലയത്തില്‍ വരുന്ന വിധത്തിലായിരിക്കണം ക്യാമറ വെക്കുന്നതെന്നും, സ്റ്റേഷനിലെ ലോക്കപ്പ്, പ്രതികളും പോലീസും തമ്മിലുള്ള ആശയ വിനിമയം നടത്തുന്ന സ്ഥലങ്ങള്‍ തുടങ്ങി പോലീസ് സ്‌റ്റേഷനിലെ എല്ലാ കാര്യങ്ങളും ദൃശ്യങ്ങളില്‍ കാണത്തക്കവിധത്തിലായിരിക്കണം ക്യാമറയുടെ സജ്ജീകരണം എന്നും പറയുന്നുണ്ട്.
മാത്രമല്ല പോലീസ് സ്‌റ്റേഷനുകളില്‍ ലോക്കപ്പില്‍ കഴിയുന്ന പ്രതികള്‍ക്ക് മാധ്യമങ്ങളുമായി ആശയ വിനിമയം നടത്താനായി മാധ്യമ ഓഡിറ്റിംഗ് നടപ്പാക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
ക്യാമറകളിലെ ദൃശ്യങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ കണ്‍ട്രോള്‍ റൂമുകളിലേക്ക് അപ്പപ്പോള്‍ അതത് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും അയച്ചു കൊടുക്കണം. ഇവ നിശ്ചിത ഇടവേളകളില്‍ മനുഷ്യാവകാശ കമ്മീഷന്‍ കൃത്യമായി പരിശോധിക്കുകയും എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് കാണിച്ച് പരിഹാരം നിര്‍ദേശിക്കുകയും വേണം.
രണ്ട് ഘട്ടങ്ങളായി രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറ സംവിധാനം നടപ്പാക്കാനാണ് അമിക്കസ് ക്യൂറി നിര്‍ദേശിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളെ അമിക്കസ് ക്യൂറി റിപോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
പല സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ഓരോ ജില്ലയിലും പ്രത്യേക മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം ഇതുവരെ പാലിക്കാന്‍ തയാറായിട്ടില്ലെന്നും മൂന്ന് മാസത്തിനകം അമിക്കസ് ക്യൂറിയില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

Keywords: New Delhi, Police Station, Custody, Report, Supreme Court of India, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.