എസ്.എ. ഗഫൂര്‍
വി.ടി. ഭട്ടതിരിപ്പാടും എം.ആര്‍.ബിയും മുതല്‍ ഇ.എം.എസ്. വരെയുള്ളവരുടെ നേതൃത്വത്തില്‍ നമ്പൂതിരി സമുദായത്തില്‍ ഉണ്ടായതിനേക്കാള്‍ വലിയ നവോത്ഥാന പാതയിലാണ് മുസ്ലിം സമുദായം ഇപ്പോള്‍. കഴിഞ്ഞ ദിവസം പ്രമുഖ സ്വകാര്യ ടി.വി. ചാനലിന്റെ, ചരിത്രബോധമുള്ള വാര്‍ത്താ അവതാരകന്‍ പറഞ്ഞ വാചകങ്ങള്‍. മുസ്ലിം ലീഗ് എം.എല്‍.എ. അബ്ദുസ്സമദ് സമദാനി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയം ന്യൂസ് അവര്‍ ചര്‍ച്ചാ വിഷയമാക്കിയപ്പോഴായിരുന്നു ഈ പരാമര്‍ശം. അദ്ദേഹം പൊതുവായി ഒരു പ്രസ്താവന നടത്തുകയായിരുന്നില്ല. മറിച്ച്, അത്തരമൊരു നവോത്ഥാനത്തിന്റെ പാതയിലാണ് എന്നു പറയുമ്പോഴും സമുദായ സംഘടനകള്‍ തമ്മിലുള്ള പോരും സമുദായത്തിനാകെ നാണക്കേടാകുന്ന തര്‍ക്കങ്ങളുമൊക്കെ അവസാനിക്കാത്തത് എന്താണെന്ന ചോദ്യം ഉന്നയിക്കുകയായിരുന്നു.
അതേ, നവോത്ഥാനത്തെക്കുറിച്ചു സംസാരിക്കാന്‍ കേരളത്തിലെ മുസ്ലിം നേതാക്കള്‍ക്കും വായിക്കുകയും ചിന്തിക്കുകയും കുറച്ചെങ്കിലുമൊക്കെ എഴുതുകയും ചെയ്യുന്ന യുവാക്കള്‍ക്കും ഇഷ്ടമാണ്. വിദ്യാഭ്യാസ രംഗത്ത് സമുദായത്തിന് ഉണ്ടായ മുന്നേറ്റം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കേരളം കൗതുകത്തോടെയും ആകാംക്ഷയോടെയും നിരീക്ഷിച്ചു ചര്‍ച്ച ചെയ്ത കാര്യമാണ്. അതിന്റെ തുടര്‍ച്ചയായി തൊഴില്‍ രംഗത്തും മുസ്ലിം യുവാക്കളുടെ പ്രാതിനിധ്യം വെറും വെള്ളക്കോളര്‍ ഗുമസ്തനും ലാസ്റ്റ് ഗ്രേഡും എന്നതിനപ്പുറത്തേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.
ചുറ്റിലും ദൈനംദിനം സംഭവിക്കുന്ന ഗൗരവമുള്ള കാര്യങ്ങളെ യുക്തിഭദ്രമായും സാമൂഹിക ബോധത്തോടെയും വിശകലനം ചെയ്യാന്‍ ശേഷിയുള്ള മുസ്ലിം യുവാക്കളുടെ നിര കാണണമെങ്കില്‍ കൊള്ളാവുന്ന ആനുകാലികങ്ങളിലൂടെയും ഇ-മാധ്യമങ്ങളിലൂടെയും ഒരുവട്ടമൊന്നു ചുറ്റി വന്നാല്‍ മതി. പക്ഷേ, ഇതൊക്കെ നവോത്ഥാനം തന്നെയാണെങ്കിലും ഇതല്ല യഥാര്‍ത്ഥ നവോത്ഥാനത്തിലേക്കുള്ള ശരിയായ വഴി എന്നതു സത്യം. സമുദായത്തിന്റെ പ്രാതിനിധ്യം ഭരണ നിര്‍വഹണത്തില്‍ അടിക്കടി ഉയര്‍ത്താന്‍ സംവരണത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വലിയ അളവില്‍ സാധിക്കുന്നുണ്ട്്.
രാഷ്ട്രീയ പ്രാതിനിധ്യത്തിന് മുസ്ലിം നിയമസഭാ സാമാജികരുടെയും ത്രിതല പഞ്ചായത്തുകളിലെയും മോശമല്ലാത്ത സാന്നിധ്യം എടുത്തു കാണിക്കാനുമുണ്ട്. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് 21 എം.എല്‍.എമാരാണുള്ളത്. അഞ്ചു മന്ത്രിമാരും. കോണ്‍ഗ്രസിനുമുണ്ട്, ആര്യാടനാണെങ്കിലും ഒരു മുസ്ലിം മന്ത്രി. ആനന്ദ ലബ്ധിക്കിനി എന്തു വേണം എന്നു വേണമെങ്കില്‍ ചോദിക്കാവുന്നതാണ്. പക്ഷേ, വഞ്ചി ഇപ്പോഴും തിരുനക്കരെത്തന്നെയാണ്. മുജാഹിദുകള്‍ മൂന്നായി പിളര്‍ന്ന് തമ്മില്‍ പരിഹസിച്ചു കളിക്കുന്നതും അതില്‍ സന്തോഷിക്കുന്ന കൂട്ടരായി ഇ.കെ. സുന്നിയും എ.പി. സുന്നിയും മാറുന്നതും ഈ പറഞ്ഞ സുന്നികളുടെ നേതാക്കള്‍ അണികളുടെ സുന്നിസത്തിനപ്പുറമാണ് സുന്നിസവും തൗഹീദും സത്യവിശ്വാസത്തിന്റെ കാമ്പും കഴമ്പും എന്നു പറഞ്ഞു പഠിപ്പിക്കാന്‍ മറക്കുന്നതുമാണ് 2013ലും കേരളത്തിലെ മുസ്ലിമിന്റെ മുഖ്യ പ്രശ്‌നം.
സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ് എന്ന് മിംബറിലും പ്രസംഗ വേദിയിലും നിന്ന് പറയുന്ന ആത്മാര്‍ത്ഥത പ്രവര്‍ത്തിയില്‍ കാണാതെ വരുന്നു. അതുകൊണ്ടാണ് പാലക്കാട്ടെപ്പോലെ അഭിപ്രായ ഭിന്നത കൊലപാതകത്തില്‍ എത്തുന്നത്. കൊല്ലപ്പെട്ടവരിലൊരാള്‍ ഏതോ കേസിലെ പ്രതിയാണെന്നത് കൊലയ്ക്കു ന്യായീകരണമായി രഹസ്യമായെങ്കിലും പറയാന്‍ കഴിയുന്നതും നിഷേധാത്മക നിലപാടിന്റെ അങ്ങേയറ്റമാണ്. പല്ലിനു പല്ലും കണ്ണിനു കണ്ണും ഏത് പരിഷ്‌കൃത സമൂഹത്തിലും പ്രാകൃത സമീപനം തന്നെ.
മാത്രമല്ല, ഇത് ഇസ്്‌ലാമിക അധ്യാപനത്തിനു പാടേ എതിരാണെന്ന് ഇസ്്‌ലാമിന്റെ പേരില്‍ രാപ്പകല്‍ സത്യമിടുന്നവര്‍ക്ക് മനസിലാകേണ്ടതുമാണ്. 'ചേളാരി സമസ്തയുടെ ഭീകരവാഴ്ചക്കെതിരെ'പ്രതിഷേധ സമ്മേളനം നടത്താന്‍ എ.പി. വിഭാഗം എസ്.എസ്.എഫ്. തീരുമാനിക്കുകയും അത് അറിയിച്ച് പോസ്റ്ററടിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവ വികാസം. ഇനിയിപ്പോള്‍ പ്രതിഷേധമായി, അതിനു മറുപടിയായി... കാര്യങ്ങള്‍ കൊഴുക്കട്ടെ. സ്വന്തം ഉത്തരവാദിത്തവും സാധ്യതകളും ബാധ്യതകളും അറിയാത്ത സമുദായത്തിന് ഊര്‍ജം ചെലവഴിക്കാന്‍ ഓരോരോ മാര്‍ഗങ്ങള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇങ്ങെത്തിയ സ്ഥിതിക്കും അല്ലാതെയും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 101 ശതമാനം ആത്മാര്‍ത്ഥതയോടെ ഇടപെടാന്‍ മുസ്ലിം ലീഗിനു ബാധ്യതയുണ്ട്്. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പിളര്‍ന്ന് മടവൂരും മൗലവി പക്ഷവുമായി തിരിഞ്ഞപ്പോള്‍ സമദാനിയെയും എം.ഐ. തങ്ങളെയും ഇ.ടി. മുഹമ്മദ് ബഷീറിനെയും ചേര്‍ത്തൊരു കമ്മിറ്റിയുണ്ടാക്കിയതു പോലുള്ള ചപ്പടാച്ചി വിദ്യയല്ല വേണ്ടതുതാനും. കുറഞ്ഞ പക്ഷം, രണ്ടു പുറത്തുമായി മുറുമുറുത്തു നില്‍ക്കുന്നവരെ ഒരു മേശയ്ക്കിരുപുറവുമായി ഇരുത്താനെങ്കിലും കഴിയണം. അതിനു കൃത്യമായ തുടര്‍ചയും ഉണ്ടാകണം. മുജാഹിദുകളെ ഒന്നിരുത്തിയെന്നതു ശരി. പിന്നെ നടന്നില്ല. അടുത്ത ഘട്ടമായി സംഭവിച്ചത് ഔദ്യോഗിക പക്ഷം പിന്നെയും പിളരുക എന്നതായി മാറി.
2004ല്‍ ലീഗിന്റെ രണ്ടു ലോക്‌സഭാ സീറ്റുകളില്‍ ഒരെണ്ണം കാന്തപുരം ഇറങ്ങിത്തോല്‍പിച്ചു. 2009 ല്‍ കാന്തപുരം സുന്നിയാണു താനെന്നു വിചാരിച്ചു നടന്ന ഹുസൈന്‍ രണ്ടത്താണിയേക്കാള്‍ ഇ.ടിയോടു പ്രിയം കാട്ടിയ സുന്നികള്‍ അതില്‍ ബുദ്ധി കൂടിയാണ് കാണിച്ചത്. യു.ഡി.എഫിലെ മറ്റു കക്ഷികള്‍ക്ക് 100 ശതമാനം തോല്‍വി പറ്റിയപ്പോള്‍ തങ്ങള്‍ക്ക് 50 ശതമാനം തോല്‍വിയേ പറ്റിയുള്ളു എന്നു മേനി നടിച്ചാണ് 2004ല്‍ ലീഗ് മഞ്ചേരി പരാജയത്തെ മറികടന്നത്.
ഇത്തവണ 2004ലെപ്പോലെ വീടുവീടാന്തരം ഇറങ്ങി നടന്ന് ലീഗിനെതിരെ കാമ്പയിന്‍ നടത്താനൊന്നും ഇതുവരെ കാന്തപുരം വിഭാഗം തീരുമാനിച്ചതായി വിവരമില്ല. പക്ഷേ, ലീഗിനോടുള്ള അമിത സ്‌നേഹവും ഇതു ഞങ്ങളുടെ മാത്രം പാര്‍ട്ടി എന്ന ചിന്തയും മൂത്ത് എങ്ങനെയും കാന്തപുരത്തെ കളത്തിലിറക്കാന്‍ ഇ.കെ. വിഭാഗം ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം തോന്നിപ്പോകുന്നു. ലീഗിനു രണ്ടു സീറ്റിലും വലിയ വിജയം ഉണ്ടാകണം എന്നും അതുകൊണ്ട് സമുദായത്തിനും കേരളത്തിനാകെയും ഗുണം ഉണ്ടാകണം എന്നും ഇ.കെ. വിഭാഗം ആഗ്രഹിക്കുന്നു എന്നതില്‍ രണ്ടു പക്ഷമില്ല. പക്ഷേ, അതു കഴിയുമ്പോള്‍ അവര്‍ക്ക് ലീഗിന്റെ പൂമുഖത്ത് ഒരു ബോര്‍ഡു വയ്ക്കണം: 'സമസ്ത ഈ പാര്‍ട്ടിയുടെ ഐശ്വര്യം.'
അത് നടപ്പാക്കാതിരിക്കാന്‍ കാന്തപുരം ഇറങ്ങിത്തിരിക്കുമ്പോള്‍ ലീഗും കാന്തപുരവുമായി തെറ്റിക്കോളുമെന്നും ഇടയ്‌ക്കെപ്പോഴോ ഉണ്ടായ ചെറിയ ലോഹ്യം തീര്‍ന്നുകൊള്ളുമെന്നും അവരിലെ കുറേപ്പേരെങ്കിലും മനക്കണക്കു കൂട്ടുന്നു. എന്തു ചെയ്യും? അവരെ മറികടന്ന്, കാന്തപുരം പക്ഷത്തെ 'ചേളാരി പക്ഷ' വിരുദ്ധരെക്കൂടി മയപ്പെടുത്തി എല്ലാവരെയും ഒരു കുടക്കീഴിലാക്കാന്‍ ലീഗാണു ശ്രമിച്ചു വിജയിക്കേണ്ടത്.
അത്, തല്ക്കാലത്തേക്കുള്ള പത്ത് വോട്ടും രണ്ടു സീറ്റും കണ്ടിട്ടു മാത്രമാകരുത് എന്നേയുള്ളു. വോട്ടിലും സീറ്റിലും നോക്കിക്കൊള്ളു. പക്ഷേ, കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടിലാണ് എന്ന് പറയിപ്പിക്കരുത്.
കാര്യങ്ങള്‍ പിടിവിട്ടു പോകാന്‍ അനുവദിച്ചാല്‍ നഷ്ടം വോട്ടും സീറ്റുമല്ല, സമുദായത്തിനാകെ അന്തസിനു കോട്ടം, നാണക്കേട്, അതിനേക്കാളൊക്കെ വലിയ ജീവനുകള്‍....നാടിനാകെ സമാധാനക്കേടു വേറെ.
അരുത്, മുസ്ലിം ലീഗ് ഇടപെടണം, കാരണം അത് മുസ്ലിം ലീഗാണല്ലോ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും
കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
കാസര്‍കോട്ട് 6 വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിച്ചത് ചട്ടം ലംഘിച്ചാണെന്ന് വിജിലന്‍സ് കണ്ടെത്തി
Keywords: Muslim League Should be interfere; Bcoz It's Muslim League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news, Article, Muslim-League, Kanthapuram A.P.Aboobaker Musliyar, Election,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.