ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ 'മൃഗങ്ങള്‍'

 


ദോഹ: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്ന് മല്‍സരത്തിനുള്ള സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിനിരകളാകുന്നതായി കണ്ടെത്തി. കൂലി ലഭിക്കാതെ അപകടകരമായ തൊഴില്‍ സാഹചര്യങ്ങളില്‍ പണിയെടുക്കുന്ന ഇവര്‍ക്ക് താമസസൗകര്യം പോലും പരിമിതമാണ്. ഒരു മാനേജര്‍ തൊഴിലാളികളെ 'മൃഗങ്ങളെന്ന് വിളിച്ചതായി മനുഷ്യാവകാശ സംഘടന പറഞ്ഞു.
  
അതേസമയം തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യമൊരുക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപോര്‍ട്ടുകളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. 

ആംനെസ്റ്റി ഇന്റര്‍നാഷണല്‍ 210 തൊഴിലാളികളെ സമീപിച്ചു. തൊഴിലുടമകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായും സംഘടന ചര്‍ച്ചനടത്തി. തുടര്‍ന്നാണ് പുതിയ റിപോര്‍ട്ട് പുറത്തുവിട്ടത്. നേപ്പാളില്‍ നിന്നുമെത്തിയ തൊഴിലാളികള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് സംഘടനയ്ക്ക് കൈമാറിയത്. മാടുകളെപ്പോലെ ഇവരിവിടെ പണിയെടുക്കുന്നു. ഒരു ദിവസം 12 മണിക്കുറിലേറെയാണ് ഇവര്‍ പണിയെടുക്കുന്നത്. ഖത്തറിലെ പൊരിഞ്ഞ വേനലിലും ഇതില്‍ യാതൊരു മാറ്റവുമില്ലെന്നും ഇവര്‍ പറഞ്ഞു. 

തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതിനോടൊപ്പം അവരില്‍ നിന്നും ശിക്ഷയായി ചെറുതുകകള്‍ കൈപറ്റുന്നതായും റിപോര്‍ട്ടുണ്ട്. ജോലിചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്നുമാണ് തുകകള്‍ ഈടാക്കുന്നത്. ശമ്പളം പോലും ലഭിക്കാതെയാണ് ഇവരില്‍ ഭൂരിഭാഗവും പണിയെടുക്കുന്നത്.
2012ല്‍ മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയത്തിന്റെ മുകളില്‍ നിന്നും വീണ ആയിരത്തോളം പേരെ ദോഹയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പേരുപുറത്തുപറയാന്‍ ആഗ്രഹിക്കാത്ത ആശുപത്രി ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതില്‍ 10 ശതമാനം പേര്‍ ശരീരം തളര്‍ന്ന നിലയിലായി. അതേസമയം വീഴ്ചയില്‍ മരണമടഞ്ഞവരും കുറവല്ലെന്ന് ഇയാള്‍ വ്യക്തമാക്കി. 

ലോകത്തിലെ ധനിക രാഷ്ട്രങ്ങളിലൊന്നായ ഖത്തറില്‍ ഇത്തരം തൊഴില്‍ ചൂഷണങ്ങള്‍ നടക്കുന്നത് ക്ഷമിക്കാന്‍ കഴിയില്ലെന്ന് ആംനെസ്റ്റി സെക്രട്ടറി ജനറല്‍ സലീല്‍ ഷെട്ടി പറഞ്ഞു. വേള്‍ഡ് കപ്പിനോടനുബന്ധിച്ച് നടക്കുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴില്‍ ചൂഷണങ്ങള്‍ നടക്കുന്നില്ലെന്ന് ഫിഫ ഫെഡറേഷന്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.  
ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ 'മൃഗങ്ങള്‍'

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.  

SUMMARY: Amnesty says migrant workers are often subjected to non-payment of wages, dangerous working conditions and squalid accommodation.

Keywords:  Doha, Qatar, Gulf, Construction Workers, FIFA world cup, Qatar migrant workers 'treated like animals' - Amnesty, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia