മടക്കം വിശ്വസിക്കാനാകുന്നില്ല; വികാരനിര്‍ഭരമായി സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം
Nov 16, 2013, 14:40 IST
മുംബൈ: തന്റെ സ്വന്തം ഗ്രൗണ്ടായ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ട മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം വികാരനിര്‍ഭരമായി. കടന്നുപോയ 24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിച്ചെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും തന്നെ ഇത്രയധികം പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ആയിരങ്ങളെ സാക്ഷിയാക്കി നിറകണ്ണുകളോടെ സച്ചിന്‍ പറഞ്ഞു.
ഏറെ പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കും സഹോദരനും നന്ദിയര്‍പിച്ചായിരുന്നു സച്ചിന്‍ പ്രസംഗം തുടങ്ങിയത്. സച്ചിന്‍ എന്ന പേര് നിങ്ങള്‍ ആര്‍ത്തു വിളിക്കുമ്പോള്‍ എനിക്ക് സംസാരിക്കാനാവുന്നില്ലെന്ന സച്ചിന്റെ വാക്ക് കേട്ടപ്പോള്‍ ഗാലറികള്‍ നിശബ്ദമായി. നന്ദി പറയുന്നതില്‍ ആരെയെങ്കിലും വിട്ടു പോയാല്‍ ക്ഷമിക്കണമെന്നും സച്ചിന്‍ പറഞ്ഞു.
തന്റെ സഹതാരങ്ങളായിരുന്ന സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ എന്നിവരെയും സച്ചിന്‍ പ്രത്യേകം ഓര്‍മിച്ചു. തന്റെ രാജ്യത്തിന് വേണ്ടി ഇത്രയും കാലം കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നതായും സച്ചിന്‍ പറഞ്ഞു.
ചടങ്ങില്‍ സച്ചിന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പ്രത്യേക ഉപഹാരം നല്‍കി. മുംബൈ പോലീസിന്റെ പ്രത്യേക ഉപഹാരം കമ്മീഷണറില്‍ നിന്നും സച്ചിന്‍ ഏറ്റുവാങ്ങി. അച്ഛന്‍ രമേശ് ടെന്‍ഡുല്‍ക്കറിനും കോച്ച് രമാകാന്ത് അച്ഛരേക്കറിനും സച്ചിന്‍ പ്രത്യേകം നന്ദി അറിയിച്ചു.
ഇനിയുള്ള കാലം കുടുംബത്തിനൊപ്പം ചിലവഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ലിറ്റില്‍ മാസ്റ്റര്‍ തുറന്നുപറഞ്ഞു. താന്‍ കളിയവസാനിപ്പിച്ചതിന് ശേഷവും നിങ്ങളുടെ സച്ചിന്‍, സച്ചിന്‍ എന്നുള്ള ആര്‍പ്പുവിളി മരിക്കുവോളം തന്റെ കാതില്‍ മുഴങ്ങുമെന്ന് പറഞ്ഞ് സച്ചിന്‍ വിനീതനായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Mumbai, Sachin Tendulker, Retirement, Sports, Goodbye with tears, Emotional fans, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.