മുസ്ലിം ലീഗിലെ പെണ്‍മോഹങ്ങള്‍ പൂവണിയാനുള്ള കാത്തിരിപ്പ് നീളും

 


തിരുവനന്തപുരം: വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും സ്ത്രീ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗ് ഉദ്ദേശിക്കുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ രണ്ടിനു പുറമേ ഒരു സീറ്റുകൂടി ലഭിച്ചാലും അതില്‍ മത്സരിക്കുന്നത് പുരുഷ സ്ഥാനാര്‍ത്ഥി തന്നെയായിരിക്കും.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്, നിയമനിര്‍മാണ സഭകളില്‍ വനിതാ സംവരണം നടപ്പാകുമെന്ന് ലീഗ് പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ടുതന്നെ വനിതാ സ്ഥാനാര്‍ത്ഥികളുമുണ്ടാകില്ല. എന്നാലിത് പരസ്യമായി പ്രഖ്യാപിച്ചു വിവാദമുണ്ടാക്കാന്‍ ലീഗ് ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇതു സംബന്ധിച്ച സൂചനകള്‍ ഉള്‍പെടുന്ന പ്രമുഖ നേതാവിന്റെ അഭിമുഖം പാര്‍ട്ടിയുടെ തന്നെ പ്രസിദ്ധീകരണത്തില്‍ ഉടന്‍ വരും.

മുസ്ലിം ലീഗിലെ പെണ്‍മോഹങ്ങള്‍ പൂവണിയാനുള്ള കാത്തിരിപ്പ് നീളും
Noorbina Rasheed
സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡ് അധ്യക്ഷയും വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ ഖമറുന്നിസ അന്‍വര്‍, വനിതാ കമ്മീഷന്‍ അംഗവും വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ നൂര്‍ബിന റഷീദ്, സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി. കുല്‍സു എന്നിവരാണ് നിയമസഭയിലെത്താമെന്നു പ്രതീക്ഷിക്കുന്ന ലീഗ് വനിതാ നേതാക്കളുടെ മുന്‍നിരയില്‍.

എന്നാല്‍ ഇവരാരും സമീപഭാവിയിലെങ്ങും നിയമസഭാ സാമാജികരാകില്ലെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് ലീഗിനുള്ളില്‍ നിന്നു പുറത്തുവരുന്നത്. അഡ്വ. കെ.പി മറിയുമ്മ, സുഹ്‌റ മമ്പാട് തുടങ്ങിയ വനിതാ നേതാക്കളും ലീഗിലെ പാര്‍ലമെന്ററി മോഹമുള്ള വനിതാ നേതാക്കളുടെ നിരയിലുണ്ട്. മറിയുമ്മ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സുഹ്റ നിലവില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാണ്. മറ്റു നേതാക്കളെല്ലാം തന്നെ പല കാലങ്ങളിലായി ത്രിതല പഞ്ചായത്തുകളില്‍ സ്ഥാനങ്ങള്‍ വഹിച്ചവരാണ്.

മുസ്ലിം ലീഗിലെ പെണ്‍മോഹങ്ങള്‍ പൂവണിയാനുള്ള കാത്തിരിപ്പ് നീളും
Khamarunnisa Anwar
എന്നാല്‍ നിയമ സഭയിലേക്ക് ഇവരെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ ലീഗിനു തിരിച്ചടി നേരിടേണ്ടിവരുമെന്നും ലീഗ് തട്ടകങ്ങളില്‍ അത് സി.പി.എം മുതലെടുക്കുമെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ ഭയം. ലീഗുമായി ചേര്‍ന്നു നില്‍ക്കുന്ന ഇ.കെ സുന്നി വിഭാഗവും ലീഗുമായി ഉടക്കി നില്‍ക്കുന്ന കാന്തപുരം സുന്നി വിഭാഗവും വനിതകളെ പൊതുപ്രവര്‍ത്തന രംഗത്തു കൊണ്ടു വരുന്നതിന് ഒരുപോലെ എതിരാണ്. അതുകൊണ്ടുതന്നെ അവരുടെ ശക്തമായ എതിര്‍പ് നേരിട്ടു മാത്രമേ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ കഴിയുകയുള്ളു. അത് ആ സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിനു കാരണമാകുമെന്നും ലീഗിന്റെ ഉറച്ച സീറ്റുകളില്‍ തന്നെ കുറവു വരുമെന്നുമാണ് ആശങ്ക.

നേരത്തേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വനിതാ സംവരണം വന്നപ്പോള്‍ വലിയ തര്‍ക്കങ്ങളും വിവാദങ്ങളുമാണ് ലീഗിനുള്ളിലും സുന്നി സംഘടനകള്‍ക്കുള്ളിലുമുണ്ടായത്. നിയമപരമായി വനിതാ സംവരണം പാലിക്കാതെ പറ്റില്ല എന്നതുകൊണ്ടു മാത്രം പഞ്ചായത്തുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവുകയായിരുന്നു.

മുസ്ലിം ലീഗിലെ പെണ്‍മോഹങ്ങള്‍ പൂവണിയാനുള്ള കാത്തിരിപ്പ് നീളും
P Kulsu
നിയമ നിര്‍മാണ സഭകളില്‍ വനിതാ സംവരണം വന്നാലും അതു പാലിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകും എന്ന പ്രതീക്ഷയിലാണ് വനിതാ ലീഗ് നേതാക്കള്‍ സീറ്റിനു വേണ്ടി ശ്രമിക്കുന്നത്. പലരും ഉറച്ച സീറ്റുകള്‍ ഇപ്പോള്‍തന്നെ നോട്ടമിട്ടിട്ടുമുണ്ട്. ഉദാഹരണത്തിന്, സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ മുനീര്‍ പ്രതിനിധീകരിക്കുന്ന കോഴിക്കോട് സീറ്റിലാണ് പി. കുല്‍സുവിന്റെ കണ്ണ്. പക്ഷേ, നിയമനിര്‍മാണ സഭകളിലെ സംവരണം ദേശീയ തലത്തില്‍ തര്‍ക്കത്തിലായതിനാല്‍ 2016ലും അത് നിയമമാകും എന്ന സൂചനയില്ല.

അതുകൊണ്ടുതന്നെ ലീഗിനു വനിതാ എം.എല്‍.എമാര്‍ ഉണ്ടാകാന്‍ കാലമേറെ കാത്തിരിക്കേണ്ടി വന്നേക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം നടപ്പാക്കുന്നതിന് നിയമ നിര്‍മാണം നടത്താന്‍ സംസ്ഥാന നിയമസഭകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ നിയമ നിര്‍മാണ സഭകളിലെ സംവരണം തീരുമാനിക്കാന്‍ പാര്‍ലമെന്റിനു മാത്രമേ അധികാരമുള്ളൂ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.  

Also Read:  ബദിയടുക്കയില്‍ വീട് കുത്തിതുറന്ന് 140 പവന്‍ സ്വര്‍ണവും ബൈക്കും കവര്‍ചചെയ്തു
Keywords : Muslim-League, Woman, Election, Kerala, M.K.Muneer, Ministers, A.P Sunni, EK Sunni, MLA, Waiting, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia