യുപി മന്ത്രി ബാലന്റെ മുഖത്തടിക്കുന്ന ദൃശ്യം ക്യാമറയില്‍

 


വരാണസി: ഉത്തര്‍പ്രദേശ് മന്ത്രി ബാലന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ നേതാവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ സുരേന്ദര്‍ സിംഗ് പട്ടേലാണ് വിവാദത്തിലകപ്പെട്ടത്. വരാണസിയിലെ റോഹാനിയ ഗ്രാമം സന്ദര്‍ശിക്കുന്നതിനിടയിലാണ് സംഭവം.
യുപി മന്ത്രി ബാലന്റെ മുഖത്തടിക്കുന്ന ദൃശ്യം ക്യാമറയില്‍ സര്‍ക്കാരിന്റെ ബ്ലാങ്കറ്റ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. എന്നാല്‍ എന്തിനാണ് ബാലനെ തല്ലിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല. കഠിന തണുപ്പിനെതുടര്‍ന്ന് നിര്‍ദ്ധനരായ ജനങ്ങള്‍ക്ക് ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് മന്ത്രി വരാണസിയില്‍ എത്തിയത്.
SUMMARY: Varanasi: Causing an embarrassing situation for the Samajwadi Party-led Uttar Pradesh government, the Minister of State for Public Works Department has been caught on camera slapping a person in a village in Varanasi.
Keywords: Minister slaps man, Surender Singh Patel, UP government, Varanasi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia