ആം ആദ്മി പാര്‍ട്ടി മൂന്ന് മാസം തികയ്ക്കില്ല: നിതിന്‍ ഗഡ്കരി

 


ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി മൂന്ന് മാസം പിന്നിടില്ലെന്ന് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി. അതേസമയം കോണ്‍ഗ്രസുമായി ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ബി ടീമാണ് ആം ആദ്മി പാര്‍ട്ടി. അവര്‍ തമ്മില്‍ നല്ല ബന്ധമാണ്. അതിനാലാണ് അവര്‍ പരസ്പരം പിന്തുണയ്ക്കുന്നതും അധികാരം പങ്കുവേക്കുന്നതും ഗഡ്കരി പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്ട്ടി ചുമതലയേല്പിച്ചിരുന്നത് നിതിന്‍ ഗഡ്കരിയെ ആണ്.

ആം ആദ്മി പാര്‍ട്ടി മൂന്ന് മാസം തികയ്ക്കില്ല: നിതിന്‍ ഗഡ്കരി സര്‍ക്കാരുണ്ടാകുന്നതിനെക്കുറിച്ച് അഭിപ്രായമാരായാന്‍ ഗവര്‍ണര്‍ കേജരിവാളിനെ ക്ഷണിച്ചിട്ടുണ്ട്. ശനിയാഴ്ച 10.30 നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. 28 സീറ്റുകളാണ് 70 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയത്.

SUMMARY: New Delhi: The BJP's Nitin Gadkari has wagered that Arvind Kejriwal's one-year-old Aam Aadmi Party "will not last more than three months." He also suggested that AAP should partner with the Congress to give Delhi a government.

Keywords: National, BJP, Aam Aadmi Party, Arvind Kejriwal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia