ആം ആദ്മി പാര്‍ട്ടിയുടെ മന്ത്രിമാരെ തെരഞ്ഞെടുക്കുന്ന ചര്‍ച്ചകള്‍ സജീവം
Dec 24, 2013, 17:50 IST
ഡെല്‍ഹി: ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ മന്ത്രിമാരെ നിയമിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളിന് പുറമെ ആറ് പേര് കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അണിയറയിലെ സംസാരം. മന്ത്രിസ്ഥാനത്തേക്ക് കൂടുതലായും യുവാക്കളെയാണ് പരിഗണിക്കുന്നത്.
പുതുമുഖങ്ങളാണ് മന്ത്രിപ്പട്ടികയിലുള്ളത്. നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പുതുമുഖം തന്നെയാണ്. ആം ആദ്മി പാര്‍ട്ടിയില്‍ രണ്ടാമനായ മനീഷ് സിസോദിയ മന്ത്രിയാകുമെന്ന കാര്യത്തില്‍ തീര്‍പ്പായിട്ടുണ്ട്. 41കാരനായ മനീഷ് സിസോദിയ സീ ടിവിയിലും ഓള് ഇന്ത്യാ റേഡിയോയിലും പത്രപ്രവര്‍ത്തകനായി ജോലിനോക്കിയിരുന്നു.
മാത്രമല്ല, ഗാന്ധിയന്‍ അണ്ണാ ഹസാരെയ്ക്കൊപ്പം ലോക്പാല്‍ ബില്ലിനായുള്ള അഴിമതി വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസവും അനുഷ്ഠിച്ചിട്ടുണ്ട്. മന്ത്രിമാരായി പരിഗണിക്കപ്പെടുന്ന പ്രമുര്‍ ഇവരാണ്. വിനോദ്കുമാര്‍ ബിന്നി (40). നേരത്തെ രണ്ട് പ്രാവശ്യം സ്വതന്ത്രനായി ജയിച്ച് എംഎല്‍എ ആയി പ്രവര്‍ത്തിച്ച പരിചയമുണ്ട്. 2009ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനോദ്കുമാര്‍ രണ്ടുവര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് വിട്ട് ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ പങ്കെടുത്തു.
ജര്‍നൈല്‍ സിംഗ്(32) പ്ലസ് ടുവാണ് യോഗ്യത. കുടിവെള്ള വിതരണ കമ്പനിയുടെ ഉടമയാണ്. തിലക് നഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാഖി ബിര്‍ള(26) രൂപീകരിക്കുന്ന മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും. പത്രപ്രവര്‍ത്തകയായി ജോലി നോക്കുന്നു. ബന്ദനകുമാരി(39) സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
സൗരഭ് ഭരദ്വാജ്(34) ബിടെക് , എല്‍.എല്‍.ബി ബിരുദധാരി, സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് അജയ് മല്‍ഹോത്രയെ പരാജയപ്പെടുത്തി. സോംനാഥ് ഭാരതി(39) സുപ്രീംകോടതി അഭിഭാഷകന്. ഫിസിക്സില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് ഇദ്ദേഹത്തെയാണ്.
നിയുക്ത മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള് ഡെല്‍ഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകും. മുന്‍ ഐആര്എസ്സുകാരനായ കെജ്രിവാളിന് 45 വയസാണ് പ്രായം. അതേസമയം രാഷ്ട്രീയത്തില്‍ പുതുമുഖങ്ങളും വയസില്‍ ശിശുക്കളുമായ കെജ്രിവാളും കൂട്ടരും ഭരണത്തില്‍ മിടുക്ക് കാട്ടുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.
Also Read: കാസര്‍കോട് സാരി ഉയര്ത്തെഴുന്നേല്പിന്റെ പാതയില്‍; പട്ടികാ ജാതി യുവതീ യുവാക്കള്‍ക്ക് അവസരം

Also Read:
Keywords: Arvind Kejriwal's AAP meets to finalise its government, New Delhi, Anna Hazare, Corruption, Youth, Congress, MLA, Election, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.