കുടുംബശ്രീയിലെ ഉന്നതന്‍ വിദേശ യുവതിയെ പീഡിപ്പിച്ചു? പരാതി മുക്കാന്‍ ശ്രമം

 


തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ സ്ത്രീ പീഡന പരാതി. അതും സ്വദേശത്തുനിന്നല്ല, വിദേശത്തുനിന്ന്. സംഭവം വിവാദമായി സര്‍ക്കാര്‍ തലത്തില്‍ പുകയുകയാണ്. എന്നാല്‍  ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ഉന്നതതല നീക്കമെന്ന് ആരോപണമുണ്ട്. കുടുംബശ്രീ മിഷനിലെ  പ്രമുഖനെതിരെയാണ് അമേരിക്കക്കാരി പരാതി നല്‍കിയിരിക്കുന്നത്.

യുഡിഎഫിലെ വനിതാ സംഘടനകള്‍ ഉള്‍പെടെ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടിട്ടും അദ്ദേഹം സ്ഥാനത്തു തുടരുകയാണ്. സാമൂഹ്യനീതി മന്ത്രി ഡോ.എം.കെ മുനീര്‍, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി. വത്സല കുമാരിയെ നേരിട്ടു വിളിപ്പിച്ചു വിവരം തിരക്കിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്ന നിലപാടാണ് വത്സല കുമാരി സ്വീകരിച്ചത് എന്ന് അറിയുന്നു. സംഭവം അതീവ ഗുരുതരമാണെന്നും അടിയന്തരമായി ഇടപെടണം എന്നും ആവശ്യപ്പെട്ട്  കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

കുടുംബശ്രീ മിഷനില്‍ ഗവേഷണത്തിനെത്തിയ വിദേശ യുവതി പീഡനത്തിനിരയായെന്ന പരാതി സംസ്ഥാനത്തെ പ്രതിപക്ഷ നേതൃത്വം കാര്യമായെടുക്കാത്തത് അമ്പരപ്പു സൃഷ്ടിച്ചിട്ടുണ്ട്. ആരോപണ വിധേയന്റെ സിപിഎം ബന്ധമാണേ്രത ഇതിനു കാരണം. ആരോപണവിധേയനെ രക്ഷപ്പെടുത്താന്‍ രണ്ടുപക്ഷത്തും ശ്രമം ശക്തമായതോടെ വിദേശ യുവതിക്ക് നീതി ലഭിക്കില്ലെന്ന പ്രതീതി ശക്തമാണ്. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ വനിതാ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി കുടുംബശ്രീയുടെ പ്രവര്‍ത്തനം പഠിക്കാനാണ് കേരളത്തിലെത്തിയത്. യുവതിയെ കുടുംബശ്രീ മിഷനിലെ പ്രോഗ്രാം ഓഫീസര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയായ യുവതി ഇന്ത്യയില്‍ നിന്ന് പോയതിനു ശേഷമാണ് ഇ-മെയില്‍ വഴി പരാതി അയച്ചത്. പരാതി കിട്ടിയെന്ന് മാധ്യമ പ്രവര്‍ത്തകരോടു ഫോണില്‍ സ്ഥിരീകരിക്കാന്‍ പോലും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി വത്സലകുമാരി തയ്യാറായിട്ടില്ല.

കുടുംബശ്രീയിലെ ഉന്നതന്‍ വിദേശ യുവതിയെ പീഡിപ്പിച്ചു? പരാതി മുക്കാന്‍ ശ്രമംഎന്നാല്‍ ആരോപണത്തെപ്പറ്റി അന്വേഷണം നടക്കുന്നതായി അവര്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, മന്ത്രിയോട് പരാതിയില്‍ കഴമ്പില്ലെന്നു പറയുകയും ചെയ്തു. ആരോപണ വിധേയനായ പ്രോഗം ഓഫീസര്‍ എ.ല്‍.ഡി.എഫ് ഭരണ കാലത്തു ഡെപ്യൂട്ടേഷനിലാണ് കുടുംബശ്രീയിലെത്തിയത്. എന്നാല്‍  യു.ഡി.എഫ് വന്ന ശേഷവും ഡെപ്യൂട്ടേഷന്‍ നീട്ടിക്കൊടുക്കുകയായിരുന്നു. ആരോപണ വിധേയനായ പ്രോഗ്രാം ഓഫീസര്‍ക്കെതിരെ ഇടുക്കിയില്‍ നിന്ന് സമാനമായ പരാതി ആഭ്യന്തരമന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്നാണു വിവരം. സ്ത്രീ ശാക്തീകരണ സംരംഭമായ കുടുംബശ്രീയില്‍ ഇത്തരമൊരു പരാതി വന്നത് ഭരണ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പക്ഷേ, നടപടി മാത്രമില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Thiruvananthapuram, Kerala, Molestation, Foreign, Woman, LDF, CPM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia