യുവതിയേയും കുടുംബത്തേയും വീട്ടില്‍ കയറി മര്‍ദ്ദിച്ചു: ബിജെപി എം.പിയുടെ മകന്‍ അറസ്റ്റില്‍

 


ബെല്ലാരി: യുവതിയേയും കുടുംബത്തേയും വീട്ടില്‍ കയറി മര്‍ദ്ദിച്ച ബിജെപി എം.പിയുടെ മകനെ പോലീസ് അറസ്റ്റുചെയ്തു. റൈച്ചൂര്‍ എം.പി സന്ന ഫക്കീരപ്പയുടെ മകന്‍ മുത്തുവാണ് അറസ്റ്റിലായത്. മുത്തുവിനെകൂടാതെ മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുത്തുവിന്റെ നേതൃത്വത്തില്‍ 50 അംഗ സംഘം തന്നേയും കുടുംബത്തേയും വീട്ടില്‍ കയറി ആക്രമിച്ചതായാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. കൂടാതെ വീട്ടിലുണ്ടായിരുന്ന തന്റെ പുരുഷ സഹപാഠിയെ വിവസ്ത്രനാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി ആരോപിച്ചു.

ആഢംബര വീടുകള്‍ ധാരാളമുള്ള റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് പെണ്‍കുട്ടിയുടെ വീട്. ഇവിടം കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തുകയാണെന്ന് ആരോപിച്ചാണ് മുത്തുവും സംഘവും അക്രമം അഴിച്ചുവിട്ടത്.

യുവതിയേയും കുടുംബത്തേയും വീട്ടില്‍ കയറി മര്‍ദ്ദിച്ചു: ബിജെപി എം.പിയുടെ മകന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ മാതാവിനോട് സന്ന ഫക്കീരപ്പയുടെ ജോലിക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഡിസംബര്‍ 12ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് പെണ്‍കുട്ടി പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയേയും മാതാവിനേയും വിജയ നഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
അഫ്‌സലിന്റെ മരണം പിതാവ് ഗള്‍ഫിലേക്ക് തിരിക്കുന്നതിന് മുമ്പ്

SUMMARY: Bellary, Dec 19: Five miscreants, including the son of BJP MP from Raichur Sanna Fakirappa, have been arrested by the Cowl Bazaar police for allegedly assaulting a girl and her family members.

Keywords:  BJP MP’s son arrested for assaulting girl, family members, Woman, House, Accused, Police, Complaint, Injured, Treatment, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia