സ്വര്‍ഗനരകങ്ങള്‍ ചിത്രീകരിച്ചു: സല്‍മാന്‍ ഖാനും 'ബിഗ് ബോസി'നുമെതിരെ കേസ്
Dec 21, 2013, 13:15 IST
മുംബൈ: മുസ്ലീം മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ബോളീവുഡ് താരം സല്‍മാന്‍ ഖാനെതിരെ കേസ്. താരത്തെ കൂടാതെ ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷോയ്ക്കിടയില്‍ സ്വര്‍ഗനരകങ്ങള്‍ ചിത്രീകരിച്ചത് വിവാദമായതോടെയാണ് താരത്തിനും ഷോയ്ക്കുമെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്.
മുഹമ്മദ് ഫസിയുദ്ദീന്‍ അയാനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസിനെ ചുറ്റിപറ്റി നിരവധി വിവാദങ്ങളാണ് തലപൊക്കുന്നത്. ഷോയിലെ മല്‍സരാര്‍ത്ഥിയായ ബ്രിട്ടീഷ് ഗായികയും അഭിനേത്രിയുമായ സോഫിയ ഹയാത്തിനെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് മറ്റൊരു മല്‍സരാര്‍ത്ഥിയായ അര്‍മാന്‍ കോഹ്ലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അര്‍മാര്‍ കോഹ്ലി വീണ്ടും റിയാലിറ്റി ഷോയില്‍ മടങ്ങിയെത്തിയിരുന്നു.
SUMMARY: An FIR or police complaint has reportedly been registered against Bollywood actor and Bigg Boss 7 host Salman Khan and and the management of Colours television at Hyderabad's Faluknuma Police Station for allegedly insulting Muslim sentiment on the popular show.
Keywords: Entertainment, Salman Khan, FIR, Registered, Bollywood actor, Bigg Boss 7, Host, Colours television, Hyderabad's Faluknuma Police Station, Muslim sentiment, Popular show.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.