കലാപത്തിനിടയില്‍ മകന്റെ കഴുത്തില്‍ കത്തിവെച്ച് വീട്ടമ്മയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി
Dec 30, 2013, 15:16 IST
മുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ കലാപത്തിനിടയില്‍ രണ്ട് വയസുകാരനായ മകന്റെ കഴുത്തില്‍ കത്തിവെച്ച് വീട്ടമ്മയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് 26കാരിയായ വീട്ടമ്മ പോലീസിനെ സമീപിച്ചു. കലാപം രൂക്ഷമായതോടെ തൊട്ടടുത്ത അഭയാര്‍ത്ഥി ക്യാമ്പിലേയ്ക്ക് പോകാനായി ഭര്‍ത്താവും മകനുമായി വീടുവിട്ടിറങ്ങിയതായിരുന്നു യുവതി. ഇതിനിടയിലെത്തിയ ചിലര്‍ മകന്റെ കഴുത്തില്‍ കത്തിവെച്ച് തൊട്ടടുത്ത കരിമ്പിന്‍ തോട്ടത്തിലേയ്ക്ക് നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കരിമ്പിന്‍ തോട്ടത്തിലെത്തിയ തന്നെ മൂന്ന് പേര്‍ മാറി മാറി ബലാല്‍സംഗം ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
ബഹളമുണ്ടാക്കിയാല്‍ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ യുവാക്കള്‍ക്ക് വഴങ്ങിയെന്ന് വീട്ടമ്മ പറയുന്നു. ബലാല്‍സംഗവിവരം ഭര്‍ത്താവറിഞ്ഞാല്‍ തന്നെ ഉപേക്ഷിക്കുമെന്ന് ഭയന്ന യുവതി പോലീസിനെ സമീപിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം ഭര്‍ത്താവിനോട് യുവതി വിവരങ്ങള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരമാണ് യുവതി പോലീസിനെ സമീപിച്ചത്. എന്നാല്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് എത്താന്‍ ജാട്ട് സമുദായാംഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങള്‍ മറികടന്ന് പോകേണ്ടതിനാല്‍ പരാതി മെയില്‍ ചെയ്യുകയാണുണ്ടായത്.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ വൃന്ദ ഗ്രോവറിന്റെ സഹായത്തോടെയാണ് യുവതി പോലീസിന് മെയില്‍ അയച്ചത്. ഇതുവരെ ഏഴ് യുവതികളാണ് കലാപത്തിനിടയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതായി വ്യക്തമാക്കി പോലീസിനെ സമീപിച്ചിട്ടുള്ളത്.
SUMMARY: Muzaffarnagar: In the new house that her husband and she have built, far away from the village they used to live in, a 26-year-old woman describes the Hindu-Muslim violence that forced them to relocate.
Keywords: Muzaffarnagar, Muzaffarnagar rape, Muzaffarnagar riots,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.