സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ഒരു പ്രവാസി സുഹൃത്തിന്റെ മനംനിറച്ച അഫ്ഗാന്‍ ബാലനെ കുറിച്ചുള്ള ഹൃദ്യമായ കുറിപ്പാണിത്. ഷാഹുല്‍ മലയിൽ എന്ന ഫേസ്ബുക്കറുടെ ഈ അനുഭവ കുറിപ്പ് വായനക്കാരെ ഏറെ ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. ഒപ്പം ഒരു ആത്മ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള അവസരവും.
ഒരു കൊച്ചു ബാലന്‍ ജീവിക്കാന്‍ വേണ്ടി തന്നാലാവുന്ന വിധം അധ്വാനിക്കുന്നതും കൊച്ചു പെങ്ങളുടെ അഭീഷ്ടങ്ങള്‍ സാധിപ്പിച്ചു കൊടുക്കാന്‍ പ്രയത്‌നിക്കുന്നതും ഷാഹുലിന്റെ
കുറിപ്പിലൂടെ വായിക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്നു. സ്റ്റാറ്റസ് വായിച്ച് അഫ്ഗാന്‍ ബാലനെ തേടിയെത്തിയ മലപ്പുറത്തുകാരായ സുഹൃത്തുക്കളുടെ നല്ല മനസിന്റെ ആഴം കണ്ടപ്പോള്‍ ഷാഹുല്‍ പോസ്റ്റ് ചെയ്ത രണ്ടാമത്തെ കുറിപ്പും ചുവടെ ചേര്‍ക്കുന്നു.
'ഫേസ്‌ബുക്കില്‍ തിളങ്ങുന്നത് 'മൂന്നാം ഭാഗം: ഷാഹുലിന്റെ കുറിപ്പിലേക്ക്
ഈ ബാലന്‍ ഒരു പാഠമാവട്ടെ...
വെള്ളിയാഴ്ച ലീവ് ആഘോഷിച്ചത് ജുമുഅ കഴിഞ്ഞു നന്നായൊന്നുറങ്ങിയാണ്. ഉറക്കമുണര്‍ന്നപ്പോള്‍ വല്ലാത്ത വിശപ്പ്. വിശപ്പ് മാറ്റാന്‍ വേണ്ടിയാണ് ഞാന്‍ ആ അറേബ്യന്‍ ഹോട്ടലില്‍ എത്തിയത്. അകത്തു കയറി ബില്ലടിക്കാന്‍ വേണ്ടി നിന്നപ്പോള്‍ ആരോ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ആറോ ഏഴോ വയസ് മാത്രമുള്ള ഒരു ബാലന്‍ നിഷ്‌കളങ്കമായി എന്നെ നോക്കുന്നു. സംഭവം ഭിക്ഷയാണെന്നു മനസിലായി.
ഇവിടെ സൗദിയില്‍ എവിടെ ചെന്നാലും കാണാം ഇത്തരം ഭിക്ഷക്കാരെ. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ. പോക്കറ്റില്‍ നിന്നും ഒരു റിയാല്‍ എടുത്തു അവനു കൊടുത്തു. ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍ അവന്‍ പിറകെ കൂടി എന്റെ നേരെ ഒരു ച്യൂയിന്‍ഗം നീട്ടി. അപ്പോഴാണ് ഞാന്‍ അവനെ ശരിക്ക് നോക്കിയത്. അവന്റെ കയ്യില്‍ ച്യൂയിന്‍ഗത്തിന്റെ ഒരു പാട് ബോക്‌സ് ഉണ്ട്. ഞാന്‍ കൊടുത്ത ഒരു റിയാലിന് പകരം ഒരു റിയാലിന്റെ ച്യൂയിന്‍ഗം തന്നിരിക്കുന്നു. ഭിക്ഷാടനം അല്ല ച്യൂയിന്‍ഗം വില്‍പന ആണ് അവനെന്നു മനസിലായി. അവനെ തെറ്റിദ്ധരിച്ചതില്‍ എനിക്ക് സങ്കടം തോന്നി.
മറ്റാരോ അകത്തേക്ക് കയറിയപ്പോള്‍ അയാളുടെ പിറകെയും അവന്‍ കൂടി. അവന്റെ നിഷ്‌കളങ്കമായ പുഞ്ചിരി കണ്ടു അയാളും അവനു പണം കൊടുത്തു. പകരം അവന്‍ ച്യൂയിന്‍ഗം കൊടുത്തെങ്കിലും അയാള്‍ അവന്റെ തലയില്‍ സ്‌നേഹപൂര്‍വം തലോടി അത് നിരസിച്ചു. അവന്റെ പൂച്ചക്കണ്ണും, തുടുത്ത കവിളും , പ്രായത്തില്‍ കവിഞ്ഞ ചുറുചുറുക്കും കണ്ടപ്പോള്‍ എനിക്ക് കൗതുകം തോന്നി.
ആളൊഴിഞ്ഞപ്പോള്‍ ഞാന്‍ അവനെ അടുത്തേക്ക് വിളിച്ചു. അവന്‍ ഓടി വന്നു എന്റെ പോക്കറ്റില്‍ കയ്യിട്ടു മൊബൈല്‍ എടുത്തു അതില്‍ കളിക്കാന്‍ തുടങ്ങി. അവനോടു ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അഫ്ഗാനിസ്ഥാന്‍ ആണ് അവന്റെ സ്വദേശം. പേര് അഹമദ് അക്രം. താലിബാനും അമേരിക്കയും ചേര്‍ന്ന് അഫ്ഗാന്‍ യുദ്ധക്കളമാക്കിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം സൗദിയില്‍ അഭയം പ്രാപിച്ചതാണ് അവന്റെ കുടുംബം. ഉമ്മയും കുഞ്ഞു പെങ്ങളും അടങ്ങുന്ന അവര്‍ താമസിക്കുന്നത് റുവൈസില്‍ ഏതോ ഒരു പുറമ്പോക്കില്‍ ആണ്.
ബാപ്പ മരിച്ചു പോയി എന്ന് അവന്‍ പറഞ്ഞത് പോലും ഒരു പുഞ്ചിരിയോടെ ആയിരുന്നു. മരണത്തിന്റെ ഗൗരവം അറിയാത്ത പാവം. കളിച്ചു നടക്കേണ്ട പ്രായത്തില്‍, യൂണിഫോം അണിഞ്ഞു സ്‌കൂളില്‍ പോവേണ്ട പ്രായത്തില്‍ കുഞ്ഞിളം കൈകളില്‍ ജീവിത ഭാരവും പേറി ഷോപ്പിംഗ് മാളുകള്‍ക്ക് മുന്നിലും, ഹോട്ടലുകള്‍ക്ക് മുന്നിലും അലയുന്നു. എങ്കിലും അവനെ കുറിച്ചോര്‍ത്തു എനിക്ക് അഭിമാനം തോന്നി. മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടാതെ അധ്വാനിച്ചു ജീവിക്കാനുള്ള ആ ബാലന്റെ ആ വലിയ മനസ്. അഫ്ഗാനികള്‍ അഭിമാനികള്‍ ആണെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത് നേരിട്ട് എനിക്ക് ബോധ്യമായി. ഞാന്‍ അവനെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ഒരു ഉമ്മ വച്ചു.
അവന്‍ സ്‌നേഹത്തോടെ എന്നെയൊന്നു നോക്കി. പിന്നെ പോക്കറ്റില്‍ നിന്നും ഒരു കവര്‍ എടുത്തു. അതില്‍ നിന്നും തിളക്കം കുറഞ്ഞ ഒരു റോള്‍ഡ്‌ഗോള്‍ഡിന്റെ ഒരു മാല എടുത്തു കാണിച്ചു തന്നു. അവന്റെ കുഞ്ഞു പെങ്ങള്‍ക്ക് വേണ്ടി അവന്‍ വാങ്ങിയതാണത്രേ. പാതി രാത്രി വരെ ച്യൂയിന്‍ഗം വിറ്റു കിട്ടുന്ന തുച്ഛമായ കാശില്‍ നിന്നും മിച്ചം വച്ച് അവന്‍ വാങ്ങിയ ആ തിളക്കം കുറഞ്ഞ മാലക്ക് ലക്ഷങ്ങള്‍ വിലയുള്ള രത്‌നങ്ങളേക്കാള്‍ മൂല്യമുണ്ടെന്നു എനിക്ക് തോന്നി. പെങ്ങള്‍ക്ക് ഒരു ചോളി വാങ്ങിയത് പോലും എഫ്ബി യില്‍ സ്റ്റാറ്റസ് ഇട്ടു ഘോഷിക്കുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. എന്റെ ചെവിയില്‍ പിടിച്ചു മാല ഇഷ്ട്ടായോന്നു അവന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. കാരണം എന്റെ കണ്ണും മനസും ഒരു പോലെ നിറഞ്ഞിരുന്നു.
മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു മേല്‍ കൈവച്ച് ആക്രമണം അഴിച്ചു വിടുന്ന സാമ്രാജ്യത്വ ശക്തികളായ അമേരിക്കയെപ്പോലുള്ള രാജ്യങ്ങളുടെ ഹുങ്കിന് മുന്നില്‍ ഇരുളടഞ്ഞു പോവുന്നത് പലപ്പോഴും ഇത്തരം ബാല്യങ്ങളാണ്. ഈ ബാലന്റെ നിഷ്‌കളങ്കത വിറ്റ് ലൈക്ക് നേടാന്‍ വേണ്ടിയല്ല ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. മറിച്ചു ചിന്തിക്കാന്‍ വേണ്ടിയാണ്. ഒന്നോ രണ്ടോ വര്‍ഷം ഗള്‍ഫില്‍ വന്നു ജോലി ചെയ്യുമ്പോഴേക്കും ഞാന്‍ വീട്ടുകാര്‍ക്ക് വേണ്ടി ഒരു പാട് കഷ്ട്ടപ്പെട്ടു എന്ന് പരിതപിക്കുന്നവരും, രണ്ടു കയ്യും, രണ്ടു കാലും പൂര്‍ണ ആരോഗ്യവും ഉണ്ടായിട്ടും മാതാപിതാക്കളുടെ തണലില്‍ തിണ്ണ നിരങ്ങി കാലം തീര്‍ക്കുന്നവരും, പേരിനു ഒരു ഡിഗ്രി ഉണ്ടായതിന്റെ പേരില്‍ വെള്ളക്കോളര്‍ ജോലി സ്വപ്നം കണ്ടു മറ്റൊരു ജോലിക്ക് പോവാതിരിക്കുന്നവര്‍ക്കും, പ്രായമായ അച്ഛനമ്മമാരെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കും, ഈ ബാലന്‍ ഒരു പാഠമാവട്ടെ....
ഹംസയുടെയും ഫൈസലിന്റെയും സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു
ജോലിത്തിരക്കിനിടയില്‍ ഒരു ഫോണ്‍ കോള്‍. നോക്കിയപ്പോള്‍ തീര്‍ത്തും അപരിചിതമായ നമ്പര്‍. ഹലോ... ഷാഹുല്‍ മലയില്‍ അല്ലെ..'' '' അതെ ആരാണ് ? '' ഞാന്‍ താങ്കളുടെ എഫ്.ബി സുഹൃത്ത് ആണ്. താങ്കള്‍ ആ അഫ്ഗാന്‍ ബാലനെ കുറിച്ച് എഴുതിയത് മുഴുവന്‍ സത്യമാണോ ? അതോ ലൈക്ക് മേടിക്കാന്‍ വേണ്ടി പുളു അടിച്ചതാണോ ? ദേഷ്യം വന്നെങ്കിലും കടിച്ചമര്‍ത്തി.'' താങ്കള്‍ക്കു അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ എന്റെ റൂമിലേക്ക് വരൂ, അവനെ കണ്ട സ്ഥലം ഞാന്‍ പറഞ്ഞു തരാം... എന്നിട്ട് താങ്കള്‍ തന്നെ നേരിട്ട് ചോദിച്ചോളൂ എന്നും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
എന്നാല്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട് രാത്രി അയാള്‍ വീണ്ടും വിളിച്ചു. താങ്കളുടെ റൂം എവിടെയാണ് എന്ന് ചോദിച്ചു കൊണ്ട്. ഞാന്‍ വഴി പറഞ്ഞു കൊടുത്തു. അവര്‍ രണ്ടു പേര്‍ ഉണ്ടായിരുന്നു. വേങ്ങര സ്വദേശികള്‍ ആയ ഹംസയും അയാളുടെ സുഹൃത്ത് ഫൈസലും. ഞങ്ങള്‍ മൂന്ന് പേരും കൂടി ആ പയ്യനെ തപ്പി ഇറങ്ങി. സത്യത്തില്‍ ആ ബാലന്റെ നിഷ്‌കളങ്കമായ മുഖം എന്റെ മനസില്‍ നിന്നും മാഞ്ഞിട്ടുണ്ടായിരുന്നില്ല. അവനെ ഒരിക്കല്‍ കൂടി കാണാന്‍ ഞാനും കൊതിച്ചിരുന്നു. ഭാഗ്യത്തിന് പഴയ സ്ഥലത്ത് തന്നെ അവന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ കുറച്ചു നേരം അവനെ തന്നെ നോക്കി നിന്നു. അവന്റെ പ്രായത്തില്‍ കവിഞ്ഞ പക്വതയും, ചുറു ചുറുക്കും.
എന്നെ കണ്ടപ്പോള്‍ അവന്‍ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നു തലയാട്ടി, പിന്നെ ആ ഹോട്ടലില്‍ കയറി അവനു വേണ്ടതെല്ലാം അവര്‍ വാങ്ങിച്ചു കൊടുത്തു. അവന്‍ ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുന്നത് കണ്ടപ്പോള്‍ അറിയാതെ ഞാന്‍ എന്റെ അനിയനെ ഓര്‍ത്തു പോയി. മനസൊന്നു പിടച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അവനു ഐസ്‌ക്രീം വേണം എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ അവര്‍ അപ്പുറത്തെ ബഗാലയില്‍ നിന്നും ഐസ്‌ക്രീമും കുറച്ചു ചോക്ലേറ്റും അവനു മേടിച്ചു കൊടുത്തു. കൂട്ടത്തില്‍ അവന്റെ കുഞ്ഞു പെങ്ങള്‍ക്ക് കുറച്ചു മാലയും വളയും, റിങ്ങും മറ്റും. അതും കൂടി കണ്ടതോടെ അവന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തു. അവന്റെ കുഞ്ഞിളം ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. പ്രവാസ ജീവിതം ആരംഭിച്ചതിനു ശേഷം കാര്യമായ ആഘോഷങ്ങള്‍ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ക്രിസ്തുമസ് ആ ബാലന്റെ കൂടെ ഞങ്ങള്‍ ശരിക്കും ആഘോഷിച്ചു.
ക്രിസ്തുമസ് രാത്രികള്‍ക്ക് പൊലിവേകാന്‍ വീട്ടുമുറ്റത്ത് കത്തിച്ചു വച്ച നക്ഷത്ര ദീപങ്ങളെക്കാള്‍ തിളക്കമുണ്ടായിരുന്നു അവന്റെ നിഷ്‌കളങ്കമായ പുഞ്ചിരിക്ക്. ഏതാനും മണിക്കൂറുകള്‍ മാത്രമേ അവന്റെ കൂടെ ചിലവഴിച്ചുള്ളൂവെങ്കിലും വല്ലാത്ത ഒരു ആത്മ ബന്ധം തോന്നി എനിക്ക് അവനോട്. അവനെ കൊണ്ട് പോവാന്‍ വരുന്ന ആളോട് സത്യങ്ങള്‍ ചോദിച്ചറിയുവാന്‍ വേണ്ടി കുറച്ചു നേരം കൂടി അവിടെ നിന്നെങ്കിലും രാത്രി ഏറെ വൈകിയതിനാല്‍ ഞങ്ങള്‍ക്ക് മടങ്ങേണ്ടി വന്നു.
അവനോടു യാത്ര പറഞ്ഞു തിരിച്ചു ടാക്‌സിയില്‍ കയറുമ്പോള്‍ ഒന്ന് കൂടി അവനെ ഞാന്‍ തിരിഞ്ഞു നോക്കി. അവന്റെ മിഴികള്‍ നിറഞ്ഞിരുന്നു. തെരുവില്‍ എരിഞ്ഞടങ്ങാന്‍ പോവുന്ന ആ ബാല്യത്തിനു നേരെ ഞാന്‍ സങ്കടത്തോടെ കൈ വീശി, വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍.
എന്റെ സ്റ്റാറ്റസ് വായിക്കുകയും, എന്റെ വാക്കുകളെ വിശ്വസിക്കുകയും ചെയ്ത് കിലോമീറ്ററുകള്‍ താണ്ടി ആ ബാലനെ കാണാന്‍ വരികയും, ഒരു നേരമെങ്കിലും അവനെ സന്തോഷിപ്പിക്കാനുള്ള വലിയ മനസ് കാണിക്കുകയും ചെയ്ത ആ വേങ്ങര സ്വദേശികളുടെ നന്മക്കു മുന്നില്‍ ഞാന്‍ ശിരസ് നമിക്കുന്നു.
മനുഷ്യ സ്‌നേഹം ഇതള്‍ വിരിയേണ്ടത് എഫ്.ബിയില്‍ കുറിച്ചിടുന്ന കണ്ണീര്‍ കഥകളിലൂടെയല്ല, മറിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പകര്‍ത്തിയാവട്ടെ.
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍...
ഈ കുറിപ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്: Shahul Malayil
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്'
ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ നസീറിന്റെ സൂത്രങ്ങള്‍
Keywords : Article, Facebook, Shahul Malayali, Afganistan, Boy, Hotel, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.