കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നന്ദന് നിലേകാനിയല്ല, രാഹുല്‍ തന്നെ
Dec 12, 2013, 11:32 IST
ഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ നന്ദന് നിലേകാനിയെ തെരഞ്ഞെടുത്തതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് സൂചന. ഐടി വിദഗ്ധനും യുഐഡിഎഐ ചെയര്‍മാനും ആധാര്‍ കാര്‍ഡ് പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്ത ബുദ്ധിമാനാണ് നന്ദന് നിലേകാനി. എന്നാല്‍ നന്ദന് നിലേകാനിയാകില്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ തന്നെയാണ് അഭിപ്രായപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ രാഹുല്‍ ഗാന്ധിക്ക് താത്പര്യമില്ലെന്നായിരുന്നു പ്രചാരണം. നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ രാഹുല്‍ വളരെ നിരാശനും ദു:ഖിതനുമായിരുന്നുവെന്നും അതുകൊണ്ടുതന്നെ രാഹുലിന് പ്രധാനമന്ത്രിയാകാന്‍ താല്പര്യമില്ലെന്നുമാണ് നേരത്തെ ഉയര്‍ന്നിരുന്ന വാര്‍ത്ത.
എന്നാല്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന് മുന്നോട്ട് വെക്കാനില്ല എന്നാണ് പല മുതിര്‍ന്ന നേതാക്കളുടേയും അഭിപ്രായം. അതുകൊണ്ടുതന്നെ രാഹുലിനെ ഉടന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം എന്ന് ദ്വിഗ് വിജയ് സിങിനെ പോലുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്മാര് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിവായതിനുശേഷം തോല്‍വിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്ന് സോണിയാഗാന്ധി പറഞ്ഞിരുന്നു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തിപ്പെടുകയായിരുന്നു.
പിന്നീട് ഇതേക്കുറിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍
അനൗപചാരിക സംഭാഷണങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിലേകാനി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള വാര്‍ത്ത കോണ്‍ഗ്രസിലെ പല ഉന്നത നേതാക്കളെയും അത്ഭുതപ്പെടുത്തിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
യാത്ര ചെയ്തത് 9.12.2013ന് , കെ.എസ്.ആര്.ടി.സി നല്‍കിയത് 31.9.1198ലെ ടിക്കറ്റ്
Keywords: New Delhi, Congress, Prime Minister, Rahul Gandhi, Election, Report, Sonia Gandhi, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.