ടി.പി. കൊലക്കേസ് പ്രതികള്‍ ഫേസ് ബുക്കിലും ഹിറ്റ്; അന്വേഷണത്തിന് ഉത്തരവിട്ടതായി തിരുവഞ്ചൂര്‍
Dec 2, 2013, 10:22 IST
കോഴിക്കോട്: പ്രമാദമായ ടി.പി. വധക്കേസില്‍ വിചാരണ തടവുകാരായി ജയിലില്‍ കഴിയുന്ന സി.പി.എം. പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജയിലില്‍ ലഭിക്കുന്നത് വി.ഐ.പി. പരിഗണനയെന്ന് ആക്ഷേപം. ഇവര്‍ ജയിലിനകത്തുവെച്ച് ഫേസ് ബുക്കില്‍ സജീവമായതോടെ സംഭവം വിവാദമായിരിക്കുകയാണ്.
മുഖ്യ പ്രതികളായ കിര്‍മാണി മനോജ്, കൊടി സുനി, ഷാഫി തുടങ്ങിയവരാണ് ഫേയ്‌സ് ബുക്കില്‍ പോസ്റ്റുകളും ചിത്രങ്ങളും നല്‍കി സജീവമായിരിക്കുന്നത്. ഇവരുടെ പോസ്റ്റുകള്‍ക്ക് യഥേഷ്ടം കമന്റുകളും ഷെയറുകളും ലഭിക്കുന്നുണ്ട്. ഇവര്‍ക്ക് ജയിലിനകത്ത് എല്ലാ വിധ അത്യാധുനിക സംവിധാനങ്ങളും കിട്ടുന്നു. ഒരുവര്‍ഷത്തിലേറെയായി ഇവര്‍ ജയിലില്‍ റിമാന്‍ഡിലാണ്.
അതേസമയം സംഭവത്തേകുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ ഡി.ജി.പിയുടെ റിപോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
ആഭ്യന്തരമന്ത്രി ചൊവ്വാഴ്ച കോഴിക്കോട് ജയില്‍ സന്ദര്‍ശിക്കും. ജയിലിനകത്ത് ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ടി.പി. വധക്കേസ് പ്രതികളുടെ സ്വഭാവഗുണം കോടതിക്ക് ബോധ്യപ്പെടുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്തുകയും ആരോപണം ഉന്നയിക്കുന്നവരുടേയും ലക്ഷ്യം വേറെയാണെന്നും മന്ത്രി പറഞ്ഞു.
ജയിലിനുള്ളില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് ഫേയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. സിഗററ്റ് ഉള്‍പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ചിത്രങ്ങളിലൂടെതന്നെ വ്യക്തമാകുന്നുണ്ട്. ജയിലിനകത്ത് നടന്ന പരിപാടികള്‍ക്കിടയിലുള്ള ചിത്രങ്ങളും ഫേസ് ബുക്കില്‍ പ്രചരിച്ചിട്ടുണ്ട്.
പിണറായി അടുത്ത മുഖ്യമന്ത്രി ആകുമെന്നുള്ള പോസ്റ്റുകളും പ്രതികള്‍ ഫേസ് ബുക്കില്‍ ഇട്ടിട്ടുണ്ട്. ലാവിലിന്‍ വിധിക്ക് ശേഷമാണ് ഈ പോസ്റ്റ് ഉണ്ടായിട്ടുള്ളത്. 'നമ്മള്‍ പോണ്ടിച്ചേരിക്കാരാ, കേരള ജനതയോട് അസൂയ തോന്നുന്നു, നിങ്ങള്‍ക്ക് ഒരു മഹാനായ മുഖ്യമന്ത്രിയെ കിട്ടാന്‍ പോവുന്നു എന്ന് അറിഞ്ഞത് മുതല്‍, വിപ്ലവം വിജയിക്കട്ടെ, സഖാവ് പിണറായി സിന്ദാബാദ്' എന്ന റിയാസിന്റെ പോസ്റ്റ് കിര്‍മാണി ഷെയര്‍ ചെയ്തിട്ടുണ്ട്. സി.പി.എം. നേതാവും ഫസല്‍ വധക്കേസിലെ പ്രധാന പ്രതിയുമായ കാരായി രാജന്റെ കവിതകളും ഇവര്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന്‍ ദിനത്തോട് അനുബന്ധിച്ച് ഷാഫി കുറിച്ചിട്ട പോസ്റ്റും ശ്രദ്ധേയമാണ്. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ ചുണക്കുട്ടന്മാരെന്ന് അഭിസംബോധനചെയ്യുന്ന പോസ്റ്റില്‍ പ്രസ്ഥാനത്തിന് വേണ്ടി വിയ്യൂര്‍ ജയിലില്‍ യുവത്വം ഹോമിച്ച് കഴിയുന്ന ഇവരെ ഓര്‍മിക്കണമെന്നും അഭിപ്രായപ്പെടുന്നു.
ടി.പി. കൊലക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വി.ഐ.പി. പരിഗണന ലഭിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ രാഷ്ട്രീയ ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ആഭ്യന്തരവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ് ഇതെന്ന് കെ. സുധാകരന്‍ എം.പിയും കുറ്റപ്പെടുത്തി. പ്രതികള്‍ക്ക് ആഭ്യന്തരവകുപ്പ് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നു എന്നതിന് തെളിവാണ് ഇതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ടി.പി. കേസില്‍ രാഷ്ട്രീയ ഒത്തുകളി നടന്നതായി ഈ സംഭവത്തേടെ പുറത്തുവന്നിരിക്കുകയാണെന്ന് ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ ആരോപിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: T.P Chandrasekhar Murder Case, Accused, Kozhikode, Kerala, Facebook, Thiruvanchoor Radhakrishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.