കുവൈറ്റില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയ വിമാനത്തിലെ ജീവനക്കാരെ യാത്രക്കാര്‍ ആക്രമിച്ചു

 


കുവൈറ്റ് സിറ്റി: കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തിരലാന്‍ഡിംഗ് നടത്തിയ തുര്‍ക്കി വിമാനത്തിലെ ജീവനക്കാരെ പതിനഞ്ചോളം വരുന്ന ഇറാഖി യാത്രക്കാര്‍ ആക്രമിച്ചു. ഇസ്താന്‍ബൂളില്‍ നിന്നും ബസ്‌റയിലേയ്ക്ക് പോവുകയായിരുന്ന വിമാനമാണ് കുവൈറ്റില്‍ ഇറക്കിയത്. മോശം കാലാവസ്ഥയെതുടര്‍ന്ന് വിമാനം കുവൈറ്റിലിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ അല്പസമയത്തിന് ശേഷം ഇറാഖില്‍ മോശം കാലാവസ്ഥയാണെന്നും അതിനാല്‍ വിമാനം ഇസ്താന്‍ബൂളിലേയ്ക്ക് തന്നെ തിരിച്ചുവിടുകയാണെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചു. ഇതോടെ പതനഞ്ചോളം പേരടങ്ങുന്ന ഇറാഖി യാത്രക്കാര്‍ പ്രതിഷേധമാരംഭിച്ചു.
കുവൈറ്റില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയ വിമാനത്തിലെ ജീവനക്കാരെ യാത്രക്കാര്‍ ആക്രമിച്ചുപൈലറ്റ് സുരക്ഷ ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെതുടര്‍ന്ന് അവര്‍ സ്ഥലത്തെത്തുകയും സ്ഥിതി ശാന്തമാക്കുകയും ചെയ്തു. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ മടങ്ങിയതോടെ യാത്രക്കാര്‍ വീണ്ടും പ്രതിഷേധമാരംഭിക്കുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ബസ്‌റയിലെത്തിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് സ്ഥിതി ശാന്തമായത്.
SUMMARY: The cabin crew of a Turkish aircraft were attacked by 15 Iraqi passengers at Kuwait’s international airport where the pilot made an emergency landing because of bad weather conditions in the southern Iraqi city of Basra.
Keywords: Gulf, Kuwait, Turkish, Aircraft, Iraqi, Passengers, Attacked,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia