അലക്‌സാണ്ടര്‍ക്ക് തസ്തിക നിശ്ചയിച്ച് ഉത്തരവ് ഇറങ്ങിയില്ല; വായനയുടെ ആഴത്തില്‍ മുന്‍ജയില്‍ DGP
Jan 11, 2014, 13:44 IST
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഫേസ്ബുക്ക് വിവാദത്തിലെ പ്രതികരണം കൊണ്ട് കസേര തെറിച്ച ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബിന് രണ്ടാമതു നല്‍കിയ സ്ഥലം മാറ്റത്തിന്റെയും ഉത്തരവ് ഇറങ്ങിയില്ല. അതേസമയം, അദ്ദേഹത്തിന്റെ നിയമനത്തെക്കുറിച്ച് പുതിയ ആഭ്യന്തര മന്ത്രി രമശ് ചെന്നിത്തല പുതിയ തീരുമാനം എടുത്തേക്കുമെന്നും സൂചനയുണ്ട്.
ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പൊതുവെയും അതൃപ്തിക്ക് ഇടയാക്കിയ അലക്‌സാണ്ടര്‍ ജേക്കബിനെ അടിയന്തര പ്രാധാന്യത്തോടെയാണ് ജയില്‍ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയത്. ഏതാനും ദിവസങ്ങളോളം വേറെ നിയമനം നല്‍കാതിരുന്ന ശേഷം അദ്ദേഹത്തെ ഐ.എം.ജി ഡയറക്ടറാക്കിയിരുന്നു. എന്നാല്‍ അവിടെ ജോയിന്‍ ചെയ്യുന്നതിനു മുമ്പേതന്നെ ആ നിയമനം റദ്ദാക്കി.
അത് ഐ.എ.എസുകാര്‍ക്കുള്ള തസ്തികയാണെന്നായിരുന്നു അനൗദ്യോഗിക വിശദീകരണം. പിന്നീട് ഫയര്‍ഫോഴ്‌സ് നവീകരണച്ചുമതല നല്‍കിയെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. ആഴ്ചകളായി, കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ പ്രമുഖനായ അലക്‌സാണ്ടര്‍ ജേക്കബ് നിയമനം ലഭിക്കാതെ വീട്ടിലിരിക്കുകയാണ്. അതിനിടയിലാണ് തിരുവഞ്ചൂരിനു പകരം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത്.
അദ്ദേഹം അലക്‌സാണ്ടര്‍ ജേക്കബിന്റെതുള്‍പെടെയുള്ള ചില നിയമനങ്ങള്‍ പുനഃപരിശോധിക്കുമെന്നാണു സൂചന. അലക്‌സാണ്ടര്‍ ജേക്കബിനു പകരം ജയില്‍ ഡി.ജി.പിയുടെ തസ്തിക നല്‍കിയ മുന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ടി.പി സെന്‍കുമാറിനോട് രമേശിന് കാര്യമായ താല്‍പര്യമില്ലെന്നും അറിയുന്നു. വിവിധ മതങ്ങളുടെ ഗ്രന്ഥങ്ങളെയും വിശ്വാസങ്ങളെയും സംബന്ധിച്ച് പാണ്ഡിത്യമുള്ള അലക്‌സാണ്ടര്‍ ജേക്കബ് ഈ ദിനങ്ങള്‍ പുസ്തകങ്ങള്‍ വായിക്കാന്‍ വിനിയോഗിക്കുകയാണ്.
നേരത്തേ വാങ്ങിവയ്ക്കുകയും ഔദ്യോഗിക തിരക്കുകള്‍ മൂലം വായിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത ചില പുസ്തകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞു എന്നതാണ് തസ്തികമാറ്റ ഉത്തരവ് ഇറങ്ങാത്തതുകൊണ്ടുള്ള നേട്ടമെന്ന് തലസ്ഥാനത്തെ ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് അനൗപചാരിക സംഭാഷണത്തില്‍ അദ്ദേഹം പറയുകയും ചെയ്തു.
ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി വരാനിരിക്കെ, ഫേസ്ബുക്ക് വിവാദം ആ വിധിയെ സ്വാധീനിക്കുന്ന വിധം ആരെങ്കിലും കെട്ടിച്ചമച്ചതാണോ എന്ന ഗുരുതരമായ പരാമര്‍ശമാണ് അലക്‌സാണ്ടര്‍ ജേക്കബിനെ വെട്ടിലാക്കിയത്. കെ.കെ ലതിക എം.എല്‍.എ ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ ഭര്‍ത്താവ് പി. മോഹനനെ ഹോട്ടലില്‍വച്ച് കണ്ടതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം പരസ്യ നിലപാട് എടുത്തതും പ്രശ്‌നമായി.
സി.പി.എം നേതാക്കള്‍ അദ്ദേഹത്തിനു അനുകൂലമായി രംഗത്തു വന്നപ്പോള്‍ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃത്വം ഒന്നടങ്കം അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റണം എന്നാണ് ആവശ്യപ്പെട്ടത്. അതിനു പിന്നാലെ സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റുകയും ചെയ്തു. വിവാദമായ സെലിനാമ്മ വധക്കേസ് പ്രതി മെല്‍വിന്‍ പാദുവയുടെ ജയില്‍ മോചനത്തിന് അലക്‌സാണ്ടര്‍ ജേക്കബ് എതിരുനിന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതിന് പിന്നീട് മറുപടി പറയും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kerala, Thiruvananthapuram, Jail, T.P Chandrasekhar Murder Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.