ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഡല്‍ഹിയില്‍ ഒരു മുഖ്യമന്ത്രി ധര്‍ണ നടത്തിയതിനെതിരെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ വരെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ചു. ധര്‍ണയെ തുടര്‍ന്ന് രണ്ട് ദിവസത്തോളം തലസ്ഥാന നഗരിയിലെ ജനജീവിതം സ്തംഭിച്ചെങ്കിലും ഇതിനുശേഷവും കേജരിവാളിനും എ.എ.പിക്കുമുള്ള ജനസമ്മിതിയില്‍ യാതൊരു കുറവുമുണ്ടായിട്ടില്ലെന്നാണ് ഒരു പ്രമുഖ ടെലിവിഷന്‍ ചാനല്‍ നടത്തിയ സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നത്.
ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടുപേരും ഏറ്റവും നല്ല മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് കേജരിവാളിനെയാണ്. ഡല്‍ഹിയില്‍ മാത്രമല്ല മുംബൈയിലും കേജരിവാളിന് വന്‍ ജനപിന്തുണയാണുള്ളത്. 58 ശതമാനം പേരാണ് കേജരിവാളിനെ ഏറ്റവും നല്ല മുഖ്യമന്ത്രിയായി ഡല്‍ഹിയില്‍ തിരഞ്ഞെടുത്തത്. എന്നാല്‍ മുംബൈയില്‍ 73 ശതമാനം പേരാണ് കേജരിവാളിനെ പിന്തുണച്ച് വോട്ട് ചെയ്തത്.
ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ കേജരിവാളാണെന്ന് 59 ശതമാനം പേര്‍ വ്യക്തമാക്കിയപ്പോള്‍ 22 ശതമാനം പേരാണ് ബിജെപി നേതാവ് ഹര്‍ഷ വര്‍ദ്ധനെ പിന്തുണച്ചത്. 15 വര്‍ഷമായി ഡല്‍ഹി ഭരിച്ച ഷീല ദീക്ഷിത്തിനെ പിന്തുണയ്ക്കാന്‍ 11 ശതമാനം പേരാണുണ്ടായത്.
SUMMARY: Has the Delhi dharna undermined chief minister Arvind Kejriwal? An exclusive NDTV survey, in which we sample opinion not just in the national capital but also in Bangalore and Mumbai, shows that the majority backs the protest, but does not think Delhi Police should report to state government.
Keywords: Aam Aadmi Party, AAP, AAP dharna, AAP protest, Arvind Kejriwal, Delhi government, Delhi Police, Sheila Dikshit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.