തിരുവനന്തപുരം: ന്യൂ ജനറേഷന്‍ സിനിമയിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ ഫഹദ് ഫാസിലും അവതാരികയായെത്തി ഏതാനും സിനിമകളിലൂടെതന്നെ പ്രശസ്തയായ യുവനടി നസ്രിയ നസീമും വിവാഹിതരാവുന്നു. ഈ വാര്‍ത്ത ആദ്യംകേട്ടപ്പോള്‍ എല്ലാവരും കരുതിയത് ഏതെങ്കിലും സിനിമയില്‍ ഇരുവരും വിവാഹിതരാകുന്ന കാര്യമായാണ്. എന്നാല്‍ ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചതോടെയാണ് ഇരുവരുടേയും വിവാഹം യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമായത്. ആഗസ്റ്റിലാണ് വിവാഹം നടക്കുക. തീയ്യതി പിന്നീട് തീരുമാനിക്കും.
ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ചതാണ് ഇവരുടെ വിവാഹമെന്നും, ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നില്ലെന്നും ഫാസില്‍ അറിയിച്ചു. അജ്ഞലി മേനോന്‍ സംവിധാനം ചെയ്യുന്ന 'എല്‍ ഫോര്‍ ലൗ' എന്ന ചിത്രത്തില്‍ ഇരുവരും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ബാംഗ്ലൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇരുവരും ആദ്യമായൊന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പളുങ്കിലൂടെ ബാലതാരമായി എത്തിയ നസ്രിയ നേരം എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. പിന്നീട് രാജാറാണി, നെയ്യാണ്ടി എന്നീ ചിത്രങ്ങളിലൂടെ തമിഴിലും നസ്രിയ തിരക്കുള്ള നടിയായി മാറിയിരുന്നു. നവീന്‍ പോള്‍ നായകനായ ഓം ശാന്തി ഓശാന, മമ്മുട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സലാല മൊമൈല്‍സ് എന്നീ ചിത്രങ്ങളും നസ്രീയയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.
പിതാവ് ഫാസില്‍ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് കടന്നുവന്നത്. എന്നാല്‍ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് സിനിമയില്‍ നിന്നും ഇടവേള എടുത്ത ഫഹദ് കേരള കഫയിലൂടെയാണ് വീണ്ടും തിരിച്ചെത്തിയത്. 2011ല്‍ ഇറങ്ങിയ ചാപ്പാകുരിശ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഫഹദ് പിന്നീട് ന്യൂജനറേഷന്‍ സിനിമകളുടെ നായകനെന്ന പേരിലാണ് അറിയപ്പെട്ടത്. സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയാണ് ഫഹദിന്റേതായ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇത് മികച്ച ചിത്രമായി തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.
ജയറാം - പാര്‍വ്വതി, ഊര്‍വ്വശി - മനോജ് കെ. ജയന്‍, ദലീപ് - മഞ്ജുവാര്യര്‍, ബിജുമേനോന്‍ - സംയുക്ത വര്‍മ, ഇന്ദ്രജിത്ത് - പൂര്‍ണിമ മോഹന്‍ എന്നിങ്ങനെ സിനിമ മേഖലയില്‍ നിന്നും വിവാഹം കഴിച്ചവരുടെ ശ്രേണിയിലേക്കാണ് ഫഹദ് - നസ്രിയ വിവാഹത്തേയും പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. റിമ കല്ലിങ്കല്‍ - ആഷിഖ് അബു എന്നിവരുടെ വിവാഹമാണ് അടുത്തിടെ സിനിമാ മേഖലയില്‍ നിന്നും നടന്നത്. ഇരുവരും വിവാഹത്തിന് കരുതിവെച്ച ചെലവ് കാന്‍സര്‍ രോഗികള്‍ക്ക് സംഭാവചെയ്ത് മാതൃക കാട്ടുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം ഫഹദ് അഭിനയരംഗത്ത് ഉണ്ടാകുമെങ്കിലും നസ്രിയ അഭിനയിക്കുമോ എന്ന കാര്യം വ്യക്തമല്ല. അഭിനയിക്കുന്നകാര്യം ഇരുവരും ചേര്‍ന്ന് തീരുമാനിക്കുമെന്ന് നസ്രിയയുടെ മാതാവ് പറഞ്ഞു.

Keywords : Actor, Fahadh Faasil, Actress, Nazriya Nazim, Marriage, Wedding, Director Fazil, Arranged marriage, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.