സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും വനിതാ ക്ഷേമത്തിനും മുന്‍ഗണന
Jan 24, 2014, 11:28 IST
തിരുവനന്തപുരം: 2014- 15 വര്‍ഷത്തെ സംസ്ഥാന ബജറ്റ് ധനകാര്യ മന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ചു .ധനമന്ത്രി എന്ന നിലയില്‍ പുതിയ റെക്കോര്‍ഡുണ്ടാക്കി തന്റെ പന്ത്രണ്ടാമത്തെ ബജറ്റാണ് മാണി നിയമസഭയില്‍ അവതരിപ്പിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ജനക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:
വനിതകള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാനായി 80 ശതമാനം ബാങ്ക് വായ്പ അനുവദിക്കും, മില്‍മ മാതൃകയില്‍ സഹകരണ സംഘങ്ങള്‍ തുടങ്ങാനും ,പോളിഹൗസ് ഫാമിംഗിന് വരുന്ന ചെലവിന്റെ 90ശതമാനം വായ്പയായി നല്‍കുമെന്നും, ബജറ്റ് അവതരണ പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ഗൃഹനാഥന്‍ മരിച്ചാല്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ക്ക് പകുതി ഇളവ് നല്‍കും. കാര്‍ഷിക വരുമാന പദ്ധതിക്ക് 50 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് .
ഒരു ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള ചെറുകിട കര്‍ഷകരുടെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പെണ്‍മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് നല്‍കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. രണ്ടു ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ളവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാനും, പ്രീമിയം തുകയുടെ പകുതി സര്‍ക്കാര്‍ വഹിക്കാനും ബഡ്ജറ്റില്‍ തീരുമാനമായിട്ടുണ്ട്. സാമൂഹ്യക്ഷേമത്തിന് ബഡ്ജറ്റിന്റെ 31 ശതമാനം തുക മാറ്റി വയ്ക്കും. കര്‍ഷകര്‍ക്ക് 90 ശതമാനം പ്രീമിയത്തോടെ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു.
മൃഗസംരക്ഷണത്തിനായി 295 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മഴവെള്ള സംഭരണികള്‍ക്കു വേണ്ടി 50 ശതമാനം സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. സഹകരണമേഖലയ്ക്ക് 83 കോടി മാറ്റിവെച്ചപ്പോള്‍ നിത്യരോഗികള്‍ക്കായി പ്രതിമാസം ആയിരം രൂപ സഹായം നല്‍കുമെന്നും ബഡ്ജറ്റില്‍ പറയുന്നു. റബ്ബര്‍ വില കുറയുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപ്പെടുമെന്നും അടയ്ക്കാ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്നും മാണി പറഞ്ഞു.
മണ്ണെണ്ണ സബ്‌സിഡിക്ക് 100കോടി രൂപ അനുവദിച്ചിട്ടുണ്ട്. അനാഥ കുഞ്ഞുങ്ങള്‍ക്ക് ഹയര്‍സെക്കന്‍ഡറിവരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. കൈത്തറിയില്‍ റിബേറ്റ് നല്‍കാന്‍ ഏഴു കോടി അനുവദിച്ചപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അഞ്ച് നഗരങ്ങളില്‍ രാത്രികാല വാസകേന്ദ്രങ്ങള്‍ തുറക്കുന്നതിനായി 50 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്.
ഐടി പാര്‍ക്കുകളുടെ വികസനത്തിനായി 134 കോടിയും കെഎസ്ആര്‍ടിസിക്കുവേണ്ടി 150 കോടിയും മാറ്റി വെച്ചിട്ടുണ്ട്. കായിമേഖലയിലിലെ അടിസ്ഥാനവികസനത്തിനായി എട്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കൊച്ചി ബിനാലെയ്ക്ക് രണ്ടു കോടി രൂപയും, ഡാറ്റാസെന്ററിന്റെ നവീകരണത്തിന് 13 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയില്‍ 629 കോടിയാണ് വകയിരുത്തിയത്.
വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. ബൈക്കുകള്‍ക്കും കാറുകള്‍ക്കും വില കൂടും. ഡയാലിസിസ് ധനസഹായം വര്‍ധിപ്പിച്ചു. ഇതു പ്രകാരം വൃക്കരോഗികള്‍ക്ക് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന 900 ധനസഹായത്തില്‍ നിന്ന് അത് 1100 രൂപയാക്കി.
ക്ഷയരോഗികള്‍ക്കുള്ള സഹായം 800ല്‍ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു. കുഷ്ഠം, ക്യാന്‍സര്‍ എന്നീ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിവരുന്ന 800 രൂപ ധനസഹായം 1000 രൂപയാക്കി വര്‍ധിപ്പിച്ചു.
വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കാന്‍ ഇ പെയ്‌മെന്റ് സംവിധാനം നടപ്പാക്കും. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. കര്‍ഷക പെന്‍ഷന്‍ 500 ല്‍ നിന്ന് 600 രൂപയായും അഗതി പെന്‍ഷന്‍ 700ല്‍ നിന്ന് 800 രൂപയായും വികലാംഗ പെന്‍ഷന്‍ 700ല്‍ നിന്ന് 800 രൂപയായും വര്‍ധിപ്പിച്ചു.
അതേസമയം 80 ശതമാനത്തില്‍ കൂടുതല്‍ വികലാംഗരായവര്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ തുക 1000 ത്തില്‍ നിന്ന് 1100 രൂപയാക്കി വര്‍ധിപ്പിച്ചു. 50 വയസിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകളുടെ പെന്‍ഷന്‍ 700ല്‍ നിന്ന് 800 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
പട്ടികജാതി വികസനത്തിന് 469 കോടി രൂപയും പട്ടികവര്‍ഗ വികസനത്തിന് 1034 കോടി രൂപയും അനുവദിച്ചു. 1000 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ രണ്ടരക്കോടി രൂപ മാറ്റിവെയ്ക്കും.
സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിക്ക് ഏഴു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വൈദ്യുത വിതരണ മേഖലയ്ക്ക് 317 കോടി രൂപ അനുവദിച്ചു. കയര്‍ വ്യവസായത്തിന് 116 കോടി രൂപയും കശുവണ്ടി വികസന കോര്‍പറേഷന് 28 കോടി രൂപയും അനുവദിക്കും.
ശുദ്ധജല വിതരണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനുമായി 774 കോടി രൂപ
അനുവദിക്കും. തൊടുപുഴയില്‍ ഇറിഗേഷന്‍ മ്യൂസിയം തുടങ്ങാനും ബഡ്ജറ്റില്‍ പദ്ധതിയിട്ടു. തൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി രൂപ അനുവദിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി 10 കോടി രൂപ മാറ്റിവെയ്ക്കും.
കാസര്‍കോട്ടെ അടയ്ക്ക കര്‍ഷകര്‍ക്ക് 10 കോടി രൂപ അനുവദിച്ചു. മാത്രമല്ല കാസര്‍കോട്ടെ ബ്രീഡര്‍ ഫാമിന് 55 കോടി രൂപ നല്‍കാനും പദ്ധതിയിട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ടൈല്‍സ് ജോലിക്കാരനെ അഞ്ചംഗ സംഘം മര്‍ദിച്ചു
Keywords: KM Mani presents his 12th Budget, Thiruvananthapuram, Lok Sabha, Election, Women, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.