സൗദി: ഏഴു വര്‍ഷം പൂര്‍ത്തിയായ വിദേശ തൊഴിലാളികളെ നിയന്ത്രിക്കുകയും വിദേശികള്‍ കുടുംബങ്ങളെ കൊണ്ടു വരുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന പുതിയ തൊഴില്‍ നിയമ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ഉയരുന്നു.
അത്തരം നടപടി വിപരീത ഫലമേ ഉണ്ടാക്കുകയുള്ളൂ എന്ന് പ്രമുഖരായ സൗദി ബിസിനസുകാരും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു. അത്തരം ഒരു നടപടി ഉണ്ടായാല്‍ അത് 70 ശതമാനത്തോളം വരുന്ന സ്വകാര്യ കമ്പനികളെ നിതാഖാത്ത് പ്രകാരമുള്ള ചുവപ്പ് കാറ്റഗറിയില്‍ ഉള്‍പ്പെടാന്‍ ഇടയാക്കിയേക്കുമെന്നും അവര്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ തത്വത്തില്‍ നല്ലതാണെങ്കിലും സ്വകാര്യ കമ്പനികളുടെ നിര്‍ദേശങ്ങളും ആവശ്യങ്ങളും കൂടി പരിഗണിക്കേണ്ടതുണ്ടെന്നു സൗദി ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ അല്‍ റബീഹ് അഭിപ്രായപ്പെട്ടു.
സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന ഇത്തരം നിയമങ്ങള്‍ പ്രബല്യത്തില്‍ വരുത്തുന്നതിനു മുമ്പു കമ്പനികളുമായി മന്ത്രാലയം ചര്‍ചകള്‍ നടത്തി അഭിപ്രായം ആരായേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രാലയത്തിന്റെ മൂന്നിലൊന്ന് തൊഴില്‍ നിര്‍ദേശവും കൂടുതല്‍ പുന: പരിശോധനകള്‍ക്ക് വിധേയമാകേണ്ടതുണ്ടെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമോഴ്‌സിലെ കണ്‍സള്‍ട്ടന്റ്‌സ് ഓഫീസ് കമ്മിറ്റി പ്രതിനിധി മുഹമ്മദ് അല്‍ ദാരിദി അഭിപ്രായപ്പെട്ടു. വ്യവസായികളുമായി ഒരാഴ്ചയോളം നീളുന്ന ചര്‍ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ മന്ത്രാലയത്തിനു സമര്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം നടപ്പില്‍ വരികയാണെങ്കില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു വിദേശിയുടെ ഭാര്യയും രണ്ടു കുട്ടികളും മറ്റൊരു തൊഴിലാളിയായി പരിഗണിക്കപ്പെടും. അത് സ്വകാര്യ കമ്പനികളിലെ രേഖകളില്‍ വിദേശ ത്വഴിലാളികളുടെ ഗ്രാഫ് ഉയരാന്‍ ഇടയാകും. അപ്പോള്‍ തൊഴിലുടമകള്‍ സ്വാഭാവികമായും തൊഴിലാളികളുടെ ഫാമിലി വിസ കാന്‍സല്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകും. 6,000 റിയാലോ അതിനു മുകളിലോ ശമ്പളം ലഭിക്കുന്ന വിദേശ തൊഴിലാളിക്ക് പോയിന്റ് സിസ്റ്റം പ്രകാരം 1.5 പോയിന്റ് നല്‍കും.
വിദേശി തൊഴിലാളികള്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുമ്പോള്‍ തദനുസരണമായി കൂടുതല്‍ സ്വദേശി തൊഴിലാളികളെ ജോലിക്ക് നിയമിക്കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും. അതിനു സാധിക്കാത്തവര്‍ ഭാവിയില്‍ നിയമ പ്രശ്‌നങ്ങളെ മറി കടക്കാന്‍ 6,000 റിയാലിനു മുകളിലുള്ള തൊഴിലാളികളെ പിരിച്ചു വിടാന്‍ നിര്‍ബന്ധിതരാകും. പക്ഷേ നിയമം പ്രാബല്യത്തില്‍ വന്നാല്‍ രാജ്യത്തിനകത്തെ ധനവ്യയം കുറക്കുകയും വരുമാനം മുഴുവന്‍ സ്വന്തം രാജ്യങ്ങളിലേക്കയക്കാന്‍ വിദേശികളെ പ്രേരിപ്പിക്കുകയും ചെയ്യും എന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
-ജിഹാദുദ്ധീന്‍ അരീക്കാടന്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
SUMMARY: Restrictions on the expatriates more than 7 years and discouragements on bringing family etc has been opposed by the economists and business people. They says that it will cause the private companies to come under the red category in the nitaqaths system.
As per the new law wife and 2 children are also regarded as one labor. so it will cause to re think the company owner to stop the family visa to escape from the restrictions of nitaqath. and this system will hike the volume of foreign remittance .
Keywords: nitaqath, saudi, labor law, labor ministry, Saudi law, saudi nitaqat, Saudi ministry , expatriates, kerala pravasi , pravasi, foreign Indians, Indians in aboard , Gulf Malayali, Saudi Arabia, Gulf, Family, Riyadh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.