പി.ടി.എ റഹീം എം.എല്‍.എ ആപ്പിലേക്ക്; വാര്‍ത്തയായപ്പോള്‍ നിഷേധിച്ചു
Jan 12, 2014, 11:04 IST
കോഴിക്കോട്: പി.ടി.എ റഹീം എം.എല്‍.എ ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന് റിപോര്‍ട്ട്. ഇതിന്റെ ആദ്യപടിയായി ആം ആദ്മി പാര്‍ട്ടി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുന്ദമംഗലത്ത് സി.പി.എം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചാണ് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡണ്ടായ പി.ടി.എ റഹീം നിയമസഭയിലെത്തിയത്.
പി.ടി.എ റഹീം മുന്‍കൈയ്യെടുത്താണ് ചര്‍ച്ച നടത്തിയതെന്ന് ആം ആദ്മി പാര്‍ട്ടി മലപ്പുറം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഉമ്മര്‍ തല്‍ഹത്ത് പറഞ്ഞു. എന്നാല്‍ ഇക്കാര്യം തള്ളിയ പി.ടി.എ റഹീം ആം ആദ്മിയിലേക്ക് പോകാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും മുന്നണി വിടുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നും വ്യക്തമാക്കി.
ആം ആദ്മിയുടെ മലപ്പുറം ജില്ലാ നേതൃത്വവുമായി പി.ടി.എ റഹീം ചര്‍ച്ച നടത്തിയതോടെയാണ് ആപ്പിലേക്കെന്ന വാര്‍ത്ത പുറത്തുവന്നത്. കോഴിക്കോട് റസ്റ്റ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. അതേസമയം ആം ആദ്മി പാര്‍ട്ടിയുമായി യോജിച്ച് പോകുന്ന കാര്യമാണ് ചര്‍ച്ച ചെയ്തതെന്നാണ് പി.ടി.എ റഹീമിന്റെ വിശദീകരണം. ഫെബ്രുവരിയില്‍ ചേരുന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kozhikode, LDF, MLA, Kerala, CPM, PTA Raheem, Aam Aadmi Party, Meeting, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.