സുബ്രഹ്മണ്യം സ്വാമിക്കെതിരെയുള്ള ലൈംഗിക ആരോപണം സുനന്ദ പുഷ്കര്‍ പിന്‍വലിച്ചു
Jan 4, 2014, 13:50 IST
തിരുവനന്തപുരം: സുബ്രഹ്മണ്യം സ്വാമിക്കെതിരായി ഉന്നയിച്ച ലൈംഗിക ആരോപണം കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ പിന്‍വലിച്ചു. ട്വിറ്ററിലൂടെ നടത്തിയ ആരോപണങ്ങള്‍ താന്‍ പോസ്റ്റ് ചെയ്തതല്ലെന്നും തന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സുനന്ദ പറഞ്ഞു. ആരോപണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സ്വാമിക്കെതിരായ ആരോപണങ്ങള്‍ നീക്കം ചെയ്തുവെന്നും സുനന്ദ അറിയിച്ചു.
അടുത്തിടെ യു.എ.ഇയില്‍ മയക്കുമരുന്നു കേസില്‍ അകപ്പെട്ട് ജയിലിലായ മകന രക്ഷിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രി അധികാരം ദുരുപയോഗം ചെയ്തുവെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, ആരോപണം വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് ശശി തരൂര്‍ രംഗത്തു വരികയും ചെയ്തിരുന്നു.സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തിനു മറുപടിയായി തന്റെ മക്കള്‍ അമേരിക്കയില്‍ മാന്യമായി ജീവിക്കുകയാണെന്നും അവര്‍ യു.എ.ഇ ഇതുവരെ സന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, സുനന്ദയുടെ ആദ്യ വിവാഹത്തിലുണ്ടായ മകന് യു.എ.ഇയിലാണ് താമസം. എന്നാല്‍ അവന് ഇതുവരെ കേസില്‍ പെട്ട് ജയിലിലാകുകയോ താന്‍ രക്ഷപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ശശി തരൂര്‍ വിശദീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ഈ സാഹചര്യത്തില്‍ സ്വാമി ആരോപണത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിടുകയോ അല്ലെങ്കില്‍ ആരോപണം പിന്‍വലിക്കുകയോ ചെയ്യണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
യു.എ.ഇ പോലൊരു രാജ്യത്ത് മയക്കു മരുന്ന് കേസില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്ന കാര്യം എല്ലാവര്ക്കും അറിവുള്ളതാണെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനിടെയാണ് സുബ്രഹ്മണ്യം സ്വാമിക്കെതിരെ സുനന്ദ ട്വിറ്ററിലൂടെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ആ പോസ്റ്റുകളാണ് ഇപ്പോള്‍ സുനന്ദ പിന്‍വലിച്ചത്.
Also Read: എസ്.ടി.യു. സംസ്ഥാന പ്രചാരണ യാത്രയ്ക്ക് ജനുവരി 6ന് ഉപ്പളയില്‍ തുടക്കം

Also Read:
Keywords: Sunanda Pushkar claims her Twitter account hacked, Thiruvananthapuram, Accused, Shashi Taroor, Visit, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.