രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെ 15 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

 


ന്യൂഡല്‍ഹി: രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 15 പേരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു. രാജീവ് ഗാന്ധി വധക്കേസ് ഉള്‍പ്പെടെ സുപ്രധാന കേസുകളിലെ പ്രതികള്‍ക്കാണ് ശിക്ഷയില്‍ ഇളവ് ലഭിച്ചത്. വധശിക്ഷ ലഭിക്കുന്ന പ്രതികളുടെ ശിക്ഷ വൈകിപ്പിച്ചാല്‍ ജീവപര്യന്തമാക്കി മാറ്റാമെന്ന സുപ്രധാന നിരീക്ഷണമാണ് ഭരണഘടനാ ബഞ്ച് നടത്തിയത്. ഒരു പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവുണ്ടായത്.

ദയാഹര്‍ജികള്‍ അകാരണമായി വര്‍ഷങ്ങളോളം സര്‍ക്കാര്‍ വൈകിപ്പിക്കുന്നത് ശരിയല്ല. മാനസീക പ്രശ്‌നങ്ങളുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനാവില്ല. വധശിക്ഷ വിധിക്കുന്ന പ്രതികളെ ഏകാന്ത തടവില്‍ ഇടുന്നതും നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെ 15 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കിരാഷ്ട്രപതി ദയാഹര്‍ജി തള്ളി 14 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണം. പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളികഴിഞ്ഞാല്‍ വിവരം ബന്ധുക്കളെ അറിയിക്കണം. വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ബന്ധുക്കളെ കാണാന്‍ പ്രതിയെ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
SUMMARY: New Delhi: The Supreme Court has commuted the sentences of 15 death row convicts, ruling that delays in their execution were grounds to change their sentences to life imprisonment.

Keywords: Death row, Convict, Devinder Singh Bhullar, Mercy petitions, Mercy pleas, Murugan, Rajiv Gandhi, Santhan, Supreme Court, Veerappan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia